കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി എന്‍.ഐ.എ. കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. യു.എ.പി.എ ചുമത്തിയ കുറ്റപത്രത്തില്‍ ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതി. ട്രെയിന്‍ തീവയ്പു കേസില്‍ നടന്നത് ജിഹാദി പ്രവര്‍ത്തനമെന്നും എന്‍ഐഎ വെളിപ്പെടുത്തുന്നുണ്ട്.
പ്രതി കേരളം തെരഞ്ഞെടുത്തത് തന്നെ തിരിച്ചറിയാതിരിക്കാനാണ്. പ്രതി സ്വയം പ്രഖ്യാപിത തീവ്രവാദിയെന്നും ഇത്തരം സമൂഹമാധ്യമ കൂട്ടായ്മകളില്‍ ആവേശഭരിതനായി ഇറങ്ങിത്തിരിച്ചതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഓണ്‍ലൈന്‍ വഴിയാണ് പ്രതി ഭീകര ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ഷാറുഖ് സെയ്ഫി ഒറ്റയ്ക്കാണ് ട്രെയിനിന് തീയിട്ടതെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കി. ഏപ്രില്‍ ആറിനാണു ഷാറൂഖിനെ അറസ്റ്റ് ചെയ്യുന്നത്.
2023 ഏപ്രില്‍ മാസം രണ്ടാം തീയതി എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ബോഗിയില്‍ ഡല്‍ഹി സ്വദേശിയായ ഷാറൂഖ് സെയ്ഫി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments are closed for this post.