കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍.ഐ.എ കൊച്ചി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 59 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. കരമന അഷ്‌റഫ് മൗലവിയാണ് കേസില്‍ ഒന്നാം പ്രതി.
ഇതരമതസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടത്തി. ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുസ്ലീം യുവാക്കള്‍ക്കിടയില്‍ ആയുധ പരിശീലനം നടത്താനും പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തിയെന്നും എന്‍ഐഎ പറയുന്നു.
Comments are closed for this post.