
കൊച്ചി: കാസര്‍കോട്ടും പാലക്കാട്ടും ഇന്നലെ നടന്ന റെയ്ഡുകള്‍ക്ക് ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധമില്ലെന്ന് എന്‍.ഐ.എ അറിയിച്ചു. റെയ്ഡില്‍ കസ്റ്റഡിയിലായ മലയാളികള്‍ക്ക് സ്ഫോടനവുമായി നേരിട്ടുബന്ധമുണ്ടെന്നതിനു തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും എന്‍.ഐ.എ അറിയിച്ചു. കാസര്‍ക്കോട്ടെ ഐ.എസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലത്തെ റെയ്ഡുകള്‍.
പാലക്കാട്ടെ കൊല്ലങ്കോട് റിയാസ് അബൂബക്കര്‍, കാസര്‍കോട് കളിയങ്കാട് അഹമ്മദ് അറഫാത്ത്, അബൂബക്കര്‍ സിദ്ദീഖ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ് നടന്നത്. ഇതിനു പിന്നാലെ റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുക്കുകുയം ചെയ്തു. അബൂബക്കര്‍ സിദ്ദീഖിനോടും യാസര്‍ അറഫാത്തിനോടും ഇന്നു കോടതിയില്‍ ഹാജരാവാനും എന്‍.ഐ.എ ആവശ്യപ്പെട്ടു. ഐ.എസ് കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ ഷൈബു നിഹാറിനെ ചോദ്യംചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ റെയ്ഡുകള്‍.
NIA today carried out searches at three places in Kerala in connection with ISIS Kasaragod Module case. They are suspected to have links with some of accused in said case who left India to join terrorist organisation ISIS/ Daish. The 3 suspects are being questioned by NIA. pic.twitter.com/6bQtXkbIR8
— ANI (@ANI) April 28, 2019
Comments are closed for this post.