മുംബൈ: ന്യുസിലന്‍ഡിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വിജയിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. 3465 പോയിന്റ് നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 124 ആണ് ഇന്ത്യയുടെ റേറ്റിങ്. വിജയത്തോടെ 5 പോയിന്റിന്റെ കുതിപ്പ് നേടിയാണ് ഇന്ത്യ ഒന്നാംസ്ഥാനത്തെത്തിയത്.
3021 പോയിന്റ് നേടിയ ന്യൂസിലാന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 25 മല്‍സരങ്ങളില്‍ നിന്നായി കിവീസിന് 121 ആണ് റേറ്റിങ്. 1844 പോയിന്റ് നേടിയ ഓസ്‌ട്രേലിയ മൂന്നാമതും 3753 പോയിന്റ് നേടിയ ഇംഗ്ലണ്ട് നാലാമതും 2481 പോയിന്റ് നേടിയ പാകിസ്ഥാന്‍ അഞ്ചാമതുമാണ്.
റേറ്റിങ്ങിലാണ് ഓസീസ് ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും പിന്തള്ളിയത്. 108 ആണ് ഓസീസിന്റെ റേറ്റിങ്. ഇംഗ്ലണ്ടിന് 107 ഉം പാകിസ്ഥാന് 92 ആണ്
റേറ്റിങ്.സ്വന്തം മണ്ണില്‍ പതിനാലാം വിജയമാണ് ഇന്ത്യയുടേത്.
Comments are closed for this post.