2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്ന് അർധരാത്രിമുതൽ ട്രോളിങ്നിരോധനം

കൊല്ലം • സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ഇനിയുള്ള 52 ദിവസം ഫിഷിങ് ഹാർബറുകളും മത്സ്യ ബന്ധന മേഖലകളും നിശ്ചലമാകും. യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളെല്ലാം ഹാർബറുകളിൽ തിരിച്ചെത്തി. കേരളത്തിലെ ഹാർബറുകളിൽനിന്ന് മത്സ്യബന്ധനത്തിനു പോകുന്ന ഏകദേശം 3,600 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾ, 500 ഗിൽനെറ്റ് ബോട്ടുകൾ, 114 പഴ്‌സ് സീൻ ബോട്ടുകൾ ഇന്നലെ വൈകിട്ടോടെ മത്സ്യബന്ധനം അവസാനിപ്പിച്ച് തിരിച്ചെത്തി. ഹാർബറുകൾ കേന്ദ്രീകരിച്ച് സർവിസ് നടത്തിയിരുന്ന ഇതരസംസ്ഥാന ബോട്ടുകൾ തീരം വിട്ടു. അതേസമയം ഇൻബോർഡ് വള്ളങ്ങൾ ഉൾപ്പെടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് വിലക്കില്ല.

Content Highlights: news about fishing prohibition


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.