2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡോക്ടറുടെ മാസ്‌ക് വലിച്ചൂരുന്ന നവജാതശിശു; പ്രതീക്ഷ പങ്കുവെക്കുന്ന ചിത്രമെന്ന് സോഷ്യല്‍മീഡിയ

ലോകത്തെ ആകെ അസാധാരണ നാളുകളിലേക്ക് തള്ളിവിട്ടിരിക്കുകയാണ് കൊവിഡ് മഹാമാരി. ആശുപത്രികളില്‍ മാത്രമായി ഉപയോഗിച്ചിരുന്ന മാസ്‌ക് സാധാരണ ജനങ്ങളുടെ ദൈംദിന ജീവിതത്തിന്റെ ഭാഗമായി മാറി. എന്നാല്‍ ഇതിനിടെ, പ്രതീക്ഷയുടെ അടയാളമായി കണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു നവജാതശിശുവിന്റെ ചിത്രം.

യു.എ.ഇയിലുള്ള ഗൈനക്കോളജിസ്റ്റായ ഡോ സമീര്‍ ചിയാബാണ് ഡോക്ടറുടെ മുഖത്തെ മാസ്‌ക് വലിച്ചുമാറ്റുന്ന നവജാത ശിശുവിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്.

മുറുകെപ്പിടിച്ച മാസ്‌കില്‍ കുഞ്ഞ് പിടിവിടാതെ നിന്നതോടെ ചിരിക്കുന്ന ഡോക്ടറുടെ മുഖം ചിത്രത്തില്‍ കാണാം. 2020ലെ മികച്ച ചിത്രമെന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.