2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ന്യൂസീലന്‍ഡ് തരിപ്പണം: ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ ജയം

ന്യൂസീലന്‍ഡ് തരിപ്പണം: ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ ജയം

പൂനെ: ന്യൂസീലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ വിജയം. ന്യൂസീലിന്‍ഡിനെ 190 റണ്‍സിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലിന്‍ഡ് 167 റണ്‍സെടുത്തപ്പോഴേക്കും മുഴുവന്‍ വിക്കറ്റുകളും വീണു. 60 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സിന് മാത്രമാണ് കിവീസ് നിരയില്‍ പിടിച്ച് നില്‍ക്കാനായത്. കേശവ് മഹാരാജ് നാലും മാര്‍കോ ജാന്‍സെന്‍ മൂന്നും വിക്കറ്റുകള്‍ പിഴുതു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിന്റേയും (114) വാന്‍ഡര്‍ ഡസ്സന്റേയും (133) സെഞ്ചുറിയുടെ ബലത്തിലാണ് 357 റണ്‍സ് അടിച്ചെടുത്തത്. ഡേവിഡ് മില്ലര്‍ (53) അര്‍ദ്ധ സെഞ്ചുറിയും നേടി. തുടക്കത്തില്‍ മികച്ച ഫോമില്‍ കളിച്ച ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്. ഇതോടെ അവരുടെ സെമി സാധ്യത പരുങ്ങലിലായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.