വാഷിങ്ടണ്‍: ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിലെ പല സബ്‌വേ സംവിധാനങ്ങളും തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലായി, ന്യലാഗ്വാര്‍ഡിയ വിമാനത്താവളത്തിലെ ഒരു ടെര്‍മിനലും വെള്ളിയാഴ്ച അടച്ചു. ഇരുന്നൂറോളം വിമാനങ്ങള്‍ വൈകി.
Heavy rains overnight in the northeastern United States left parts of New York City under water on Friday, partially paralyzing subways and airports in the country's financial capital
— AFP News Agency (@AFP) September 29, 2023
Check out📹 pic.twitter.com/WIbs4oboEo
കാറുകള്‍ പലതും വെള്ളത്തില്‍ മുങ്ങി. നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മേയര്‍ എറിക് ആഡംസ് അഭ്യര്‍ത്ഥിച്ചു.
‘നിങ്ങള്‍ വീട്ടിലാണെങ്കില്‍ അവിടെത്തന്നെ തുടരുക. നിങ്ങള്‍ ജോലിയിലോ സ്‌കൂളിലോ ആണെങ്കില്‍ നിലവില്‍ അവിടെ തുടരുക. ചില സബ്‌വേകളില്‍ വെള്ളം കയറിയിട്ടുണ്ട്. നഗരത്തില്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത് ബുദ്ധിമുട്ടാണ്’ മേയര്‍ അറിയിച്ചു.
Subways in New York#flashflooding #flooding #flood #newyork #newyorkcity #nyc #brooklyn #rain #rainstorm #storm #streetflooding #sel #abd #usa #BREAKING #williamsburg #NewJersey #manhattan #queens #WeatherUpdate
— Musa Kayrak (@musakayrak) September 29, 2023
pic.twitter.com/F8aXSkr4oR
Comments are closed for this post.