2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പുലി, കടുവ, ആന, കണ്ടാമൃഗം തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണത്തിൽ വർധന; പ്രതീക്ഷക്കൊപ്പം ആശങ്കയും

രാജ്യത്തെ വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധനയെന്ന് റിപ്പോർട്ട്. പുള്ളിപ്പുലി, കടുവ, ആന, കാണ്ടാമൃഗം തുടങ്ങിയ മൃഗങ്ങളുടെ എണ്ണത്തിലാണ് കാര്യമായ വർധന രേഖപ്പെടുത്തിയത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് വന്യജീവികളുടെ എണ്ണത്തിലെ വർധന സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.

രാജ്യത്തെ പുളളിപ്പുലികളുടെ എണ്ണം 2014 ൽ 8032 ആയിരുന്നെങ്കിൽ ഇപ്പോഴത് 12852 ആയി ഉയർന്നിട്ടുണ്ട്. 60 ശതമാനം വർധനയാണ് പുള്ളിപ്പുലിയുടെ എണ്ണത്തിൽ മാത്രം ഉണ്ടായത്. 2014 ൽ കടുവകളുടെ എണ്ണം 2226 ആയിരുന്നു. ഇത് നിലവിൽ 2967 ആയി ഉയർന്നു. ആനകളുടെ എണ്ണം 2007 ൽ 27694 ആയിരുന്നു. ഇത് ഉയർന്ന് 2021 ൽ 30000 ആയി.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃ​ഗങ്ങളുടെ എണ്ണം 2600 ൽ നിന്നും ഈ വർഷം 3000 കവിഞ്ഞു. ഏഷ്യൻ സിംഹ​ങ്ങളുടെ എണ്ണം 2010 ലെ 411 ൽ നിന്ന് 2020 ൽ 674 ആയി ഉയർന്നുവെന്നം മന്ത്രി പറഞ്ഞു.

വന്യമൃഗങ്ങളുടെ എണ്ണത്തിലെ വർധന പ്രതീക്ഷക്കൊപ്പം ആശങ്കയും ഉയർത്തുന്നതാണ്. വലിയ വന്യമൃഗങ്ങളുടെ ക്രമാതീതമായ വളർച്ച ആവാസ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാകും. ഒരു വശത്ത് കാടുകൾ നശിക്കുന്നത് ഇത്തരം വന്യജീവികളെ നാട്ടിലേക്ക് ഇറങ്ങന്നത് കാരണമാകും. ഇത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് കാരണമാകും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വന്യജീവികൾ നാട്ടിലെത്തുന്നത് പതിവാകുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.