2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.എ.ഇയില്‍ സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് ഇനി 30 ദിവസം കൂടി താമസം നീട്ടാം; പരമാവധി തങ്ങാൻ കഴിയുക 120 ദിവസം

visit visa holders are now eligible for an additional 30 day stay in uae

യു.എ.ഇയിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുപ്പത് ദിവസം കൂടി രാജ്യത്ത് തങ്ങാന്‍ സാധിക്കും. 60 ദിവസത്തെ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കാണ് ഇനി മുപ്പത് ദിവസം കൂടി താമസം നീട്ടാന്‍ സാധിക്കുന്നത്.യു.എ.ഇയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് എന്നിവരാണ് ഇത് സംബന്ധിച്ച തീരുമാനം പുറത്ത് വിട്ടത്.

ഐ.സി.എയുടെ വെബ്‌സൈറ്റ് അനുസരിച്ച് മുപ്പതോ, അല്ലെങ്കില്‍ അറുപതോ ദിവസത്തെ സന്ദര്‍ശക വിസ കൈവശമുളളവര്‍ക്കാണ് ഇപ്പോള്‍ 30 ദിവസം കൂടി രാജ്യത്ത് തങ്ങാനുളള കാലാവധി നീട്ടാന്‍ സാധിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തന്നെ വിസ നടപടികളില്‍ യു.എ.ഇ വരുത്തുന്ന മാറ്റങ്ങളുടെ തുടര്‍ച്ചയായാണ് ഈ നടപടി ക്രമങ്ങളും നടപ്പില്‍ വരുന്നത്.

കൂടാതെ വിസ ഏജന്റിനെ ബന്ധപ്പെട്ടുകൊണ്ട് സന്ദര്‍ശക വിസ പരമാവധി 120 ദിവസം വരെ നീട്ടാന്‍ കഴിയുന്നതാണ്.എന്നാല്‍ ദുബൈയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്കുളള 10 ദിവസത്തെ ഗ്രേസ് പീരീഡ് ഇനി അനുവദിക്കില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മുന്‍പ് വിസയുടെ കാലാവധി കഴിഞ്ഞും അധികം താമസിക്കാന്‍ അനുവദിച്ചിരുന്ന 10 ദിവസത്തെ കാലാവധിയാണ് നിര്‍ത്തലാക്കുന്നത്. ഇനി മുതല്‍ രാജ്യത്ത് വിസ കലാവധി കഴിഞ്ഞ് താമസിക്കുന്നവര്‍ക്ക് പ്രതിദിനം 50 ദിര്‍ഹം വീതം പിഴ ഈടാക്കേണ്ടി വരും. അതിനാല്‍ തന്നെ ദുബൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ പിഴ ഒഴിവാക്കാന്‍ വിസ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ തന്നെ രാജ്യം വിടേണ്ടതാണെന്ന് വിവിധ ട്രാവല്‍ ഏജന്‍സികളിലെ പ്രതിനിധികള്‍ അറിയിച്ചു.

Content Highlights:visit visa holders are now eligible for an additional 30 day stay in uae
യു.എ.ഇയില്‍ സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് ഇനി 30 ദിവസം കൂടി താമസം നീട്ടാം; പരമാവധി തങ്ങാൻ കഴിയുക 120 ദിവസം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.