2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുതിയ ടൊയോട്ട ഫോര്‍ച്യൂണര്‍ നവംബര്‍ ഏഴിനെത്തും

ന്യൂഡല്‍ഹി: ടൊയോട്ടയുടെ ജനപ്രിയ എസ്.യു.വിയായ ഫോര്‍ച്യൂണറിന്റെ പുതിയ മോഡല്‍ ഉടനെത്തും. കെട്ടിലും മട്ടിലും ഒട്ടേറെ പുതുമകളുമായാണ് ഫോര്‍ച്യൂണറിന്റെ കടന്നുവരവ്. വ്യത്യസ്ഥമായ ആറു വാരിയന്റുകളിലായാണ് ടൊയോട്ട പുതിയ ഫോര്‍ച്യൂണറിനെ അവതരിപ്പിച്ചിരിക്കുന്നത്.
177 പി.എസ് ശക്തിയോടുകൂടിയും 450 എന്‍.എം ടോര്‍ക്കോടുകൂടിയുമുള്ള 2.4,2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് ഓട്ടോമാറ്റഡ് ആന്റ് മാന്വല്‍ ഗിയര്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിന്റെ ഒരു പ്രത്യേകത.

2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാന്വല്‍ ട്രാന്‍സിമിഷനും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണ് ഒരുക്കിയിട്ടുള്ളത്. ഇന്നോവ ക്രിസ്റ്റയുടെ അതേ പ്രത്യേകതാണ് പെട്രോള്‍ വാരിയന്റിനുള്ളത്.
എന്നാല്‍, ഡീസല്‍ മോഡലില്‍ മാത്രമേ ഫോര്‍ വീല്‍(4*4) ഒപ്ഷന്‍ ഉള്ളൂ എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ഈ മാസം ഏഴിനു ഇന്ത്യന്‍ വിപണിയിലെത്തുന്ന ഫോര്‍ച്യൂണര്‍ ഡീസലിന്റെ ഓട്ടോമാറ്റഡ് ട്രാന്‍സ്മിഷന് 28-30 ലക്ഷമാണ് ഏകദേശ വില. ഫോര്‍ഡ് എന്‍ഡവറും ഷെവര്‍ലെ ട്രെയില്‍ബ്‌ളേസറുമാരിക്കും വിപണിയില്‍ പുതിയ ഫോര്‍ച്യൂണറിന്റെ മുഖ്യ എതിരാളികള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.