തൃശൂര്‍ : തൃശൂര്‍ കുന്നംകുളത്ത് പട്ടാപ്പകല്‍ വീട്ടില്‍ വന്‍ കവര്‍ച്ച. ശാസ്ത്രജീനഗര്‍ പ്രശാന്തിയില്‍ രാജന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 80 പവനിലേറെ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കി.
രാജന്റെ ഭാര്യ ദേവി രാവിലെ 10 മണിയോടെ വീടുപൂട്ടി കല്യാണത്തിന് പോയിരുന്നു. തിരിച്ച് മൂന്നരയോടെ വീട്ടില്‍ വന്നപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 80 പവനോളം വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുന്നത്.
മുകള്‍നിലയിലെ വാതില്‍ കുത്തിത്തുറന്നാണു മോഷ്ടാവ് അകത്തുകയറിയതെന്നു പൊലീസ് പറഞ്ഞു.മുകള്‍നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണു നഷ്ടപ്പെട്ടത്. കുന്നംകുളത്തെ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments are closed for this post.