ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് യു.കെ ആസ്ഥാനമായുളള ഇംപീരിയല്‍ കോളേജ്. ഇന്ത്യയില്‍ നിന്നു ഇംപീരിയല്‍ കോളേജില്‍ പഠിക്കാനെത്തുന്ന മാസ്റ്റേഴ്‌സ് കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭ്യമാവുക.
ഫ്യൂച്ചര്‍ ലീഡേഴ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി വഴി മൂന്ന് വര്‍ഷ കാലയളവില്‍ 30 വിദ്യാര്‍ത്ഥികള്‍ക്കാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്.ഇതില്‍തന്നെപകുതിയോളംസ്‌കോളര്‍ഷിപ്പുകള്‍വിദ്യാര്‍ത്ഥിനികള്‍ക്കായിട്ടാണ് റിസര്‍വേഷന്‍ ചെയ്തിരിക്കുന്നത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ ജിതേന്ത്ര സിങ് കോളേജ് സന്ദര്‍ശിച്ചതിന്റെ ഭാഗമായാണ് ഇംപീരിയല്‍ കോളേജ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.എഞ്ചിനീയറിങ്, നാച്ചുറല്‍ സയന്‍സ്, മെഡിസിന്‍സ്, ബിസിനസ് സ്‌കൂള്‍ മുതലായ സ്‌കൂളുകളിലെ എം.എസ്.സി കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
Imperial College London announces scholarships for Indian studentshttps://t.co/7SlJl7fjUH
— OTV (@otvnews) April 30, 2023
” ഇന്ത്യയും ബ്രിട്ടണും തമ്മിലുളള പരസ്പര സഹകരണത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഈ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഭാവിയില്‍ കൂടുതല്‍ കുട്ടികള്‍ ഇംപീരിയല്‍ കോളേജിലേക്ക് ഇന്ത്യയില്‍ നിന്നും പഠിക്കാനെത്തമെന്നാണ് ഞങളുടെ ആഗ്രഹം. ഭാവിയില്‍ 40,000 പൗണ്ടെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള ഈ സ്‌കോളര്‍ഷിപ്പില്‍ നിക്ഷേപിക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,” സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിനെ പറ്റി സംസാരിക്കുന്നതിനിടയില്‍ പ്രൊഫസറായ പീറ്റര്‍ ഹെയിന്‍സ് പറഞ്ഞു.
Content Highlights: New scholarship for Indian students announced by Imperial College UK
Comments are closed for this post.