
ന്യൂഡൽഹി: രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർ എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഇന്ത്യ ഒഴിവാക്കി. കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയർ സുവിധ. തീരുമാനം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.
കോവിഡ് രോഗം കുറഞ്ഞുവരുന്ന സഹചര്യത്തിലും വാക്സിനേഷൻ കൂടിയതിനാലും ഇനി മുതൽ എയർ സുവിധ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയും പുറപ്പെടുവിച്ച അറിയിപ്പിലുണ്ട്.
സുവിധ പോർട്ടൽ രജിസ്ട്രേഷൻ പിൻവലിക്കുന്നത് ഇന്ത്യയിലേക്ക് വരുന്ന വിമാനയാത്രക്കാർക്ക് ഏറെ ആശ്വാസം പകരും. കോവിഡ് വ്യാപന നിരക്കിൽ വർധനവുണ്ടാകുന്ന പക്ഷം ഇത് പുനഃസ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
New Rules For International Passengers Arriving In India
Comments are closed for this post.