2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തൗഫീഖ് അൽ റബീഅ പുതിയ ഹജ്ജ് ഉംറ മന്ത്രി, ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ ആരോഗ്യ മന്ത്രി

റിയാദ്: സഊദി ഹജ്ജ് ഉംറ മന്ത്രിയായി ഡോ: തൗഫീഖ് ബിൻ ഫൗസാൻ ബിൻ മുഹമ്മദ് അൽ റബീഅയെ നിയമിച്ചു. തിരു ഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് ഉത്തരവ് നൽകിയത്. ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാണ് അൽ റബീയെ പുതിയ പദവിയിലേക്ക് നിയമനം നൽകിയത്. ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ ആണ് പുതിയ സഊദി ആരോഗ്യ മന്ത്രി.


പുതിയ സഊദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ




കൂടാതെ, അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ അരീഫിയെ ഗതാഗത, ലോജിസ്റ്റിക്സ് അസിസ്റ്റന്റ് മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി മികച്ച റാങ്കിലുള്ള മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിൽ ഉപദേശകനായി നിയമിച്ചു. ലെഫ്റ്റനന്റ് ജനറൽ മുതലഖ് ബിൻ സലിം ബിൻ മുതലഖ് അൽ അസിമയെ ആദ്യത്തെ ലെഫ്റ്റനന്റ് ജനറലായി ഉയർത്തുകയും ചെയ്തു അദ്ദേഹത്തെ സംയുക്ത സേനയുടെ കമാൻഡറായി നിയമനം നൽകിയിട്ടുണ്ട് .


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.