2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശനി, ഞായര്‍ ദിവസങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍; ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി മാത്രം

  • നിര്‍മാണ പ്രവര്‍ത്തനങ്ങളാവാം

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ. പാഴ്‌സല്‍ സര്‍വിസ് ഉണ്ടാകില്ല.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താം. എന്നാല്‍ ഇക്കാര്യം പൊലിസ് സ്‌റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. കര്‍ശന പരിശോധന തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ ഈ രണ്ടു ദിവസങ്ങളിലുണ്ടാകില്ല. അതേസമയം മൊബെല്‍ റിപ്പയര്‍ കടകള്‍ക്ക് നാളെ തുറന്ന് പ്രവര്‍ത്തിക്കാം. ജ്വല്ലറികള്‍ക്കും തുണിക്കടകള്‍ക്കും ചെരുപ്പുകടകള്‍ക്കും നാളെ തുറക്കാം. ഈ മാസം 16വരെയാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.