2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എസ്.യു.വി ശ്രേണി ഇനി റെനോ ഭരിക്കും; പുത്തന്‍ കാര്‍ അണിയറയിലൊരുങ്ങുന്നു

ഇന്ത്യന്‍ മാര്‍ക്കറ്റിലേ ഒരു സുപ്രധാന വാഹന ബ്രാന്‍ഡാണ് റെനോ. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന മിഡ്‌സൈസ് എസ്.യു.വി വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് പരിഹരിക്കാന്‍ കമ്പനി തങ്ങളുടെ ജനപ്രിയ മോഡലായ ഡസ്റ്ററിന്റെ പുത്തന്‍ തലമുറ എഡിഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.മോഡലിന്റെ ഇതിനോടകം തന്നെ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങളില്‍ നിന്നും മികച്ച ഇന്റീരിയര്‍,എക്സ്റ്റീരിയര്‍ ഡിസൈനാണ് വാഹനത്തിനുള്ളത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകളില്‍ പുറത്തിറങ്ങുന്ന വാഹനത്തിന് ഗ്യാസൊലിനില്‍ പ്രവര്‍ത്തിക്കുന്ന ത്രീ സിലിണ്ടര്‍ 1.0 TCe എഞ്ചിന്‍, 100 bhp പവര്‍ നല്‍കുന്നു.ഇന്ത്യയില്‍ ചെന്നൈയിലെ റെനോ നിസാന്‍ പ്ലാന്റിലാവും വാഹനം നിര്‍മ്മിക്കപ്പെടുന്നു.ഫൈവ് സീറ്റര്‍, സെവന്‍ സീറ്റര്‍ വേരിയന്റുകളിലായിട്ടായിരിക്കും വാഹനം പുറത്തിറങ്ങുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.