2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സോളാര്‍ എനര്‍ജി കോര്‍പ്പറേഷനിലേക്ക് പുതിയ റിക്രൂട്ട്മന്റ്; 2 ലക്ഷം വരെ ശമ്പളം നേടാന്‍ അവസരം; വിവിധ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം

സോളാര്‍ എനര്‍ജി കോര്‍പ്പറേഷനിലേക്ക് പുതിയ റിക്രൂട്ട്മന്റ്; 2 ലക്ഷം വരെ ശമ്പളം നേടാന്‍ അവസരം; വിവിധ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം

സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 80 ഒഴിവുകളിലേക്ക് ഉള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ മനസിലാക്കി ഡിസംബര്‍ 15 മുതല്‍ അപേക്ഷിച്ച് തുടങ്ങാം. 2024 ജനുവരി 4നാണ് അപേക്ഷിക്കേണ്ട അവസാന തീയതി.

തസ്തിക& ഒഴിവ്
അഡീഷണല്‍ ജനറല്‍ മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), അഡീഷണല്‍ ജനറല്‍ മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്‌സ്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്‌സ്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഹ്യൂമന്‍ റിസോഴ്‌സ് & അഡ്മിനിസ്‌ട്രേഷന്‍), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പി.എം.സി-സിവില്‍).
ജനറല്‍ മാനേജര്‍ (പ്രോജക്റ്റ് മോണിറ്ററിംഗ്), ഡെപ്യൂട്ടി മാനേജര്‍ (ഹ്യൂമന്‍ റിസോഴ്‌സ് & അഡ്മിനിസ്‌ട്രേഷന്‍), ഡെപ്യൂട്ടി മാനേജര്‍ (പ്രോജക്റ്റ് ഇലക്ട്രിക്കല്‍), ഡെപ്യൂട്ടി മാനേജര്‍ (പ്രോജക്റ്റ് സിവില്‍), ഡെപ്യൂട്ടി മാനേജര്‍ (കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍), ഡെപ്യൂട്ടി മാനേജര്‍ (കോര്‍പ്പറേറ്റ് മോണിറ്ററിംഗ്), ഡെപ്യൂട്ടി മാനേജര്‍ (ഐടി സൈബര്‍ സുരക്ഷ), ഡെപ്യൂട്ടി മാനേജര്‍ (ഐടി ഇആര്‍പി).

ഡെപ്യൂട്ടി മാനേജര്‍ (പിഎംസിഇലക്ട്രിക്കല്‍), സീനിയര്‍ ഓഫീസര്‍ (ഹ്യൂമന്‍ റിസോഴ്‌സ് & അഡ്മിനിസ്‌ട്രേഷന്‍), സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (ഇ2 ഗ്രേഡ്), സീനിയര്‍ എഞ്ചിനീയര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), സീനിയര്‍ എഞ്ചിനീയര്‍ ( പവര്‍ സിസ്റ്റം), സെക്രട്ടേറിയല്‍ ഓഫീസര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, സൂപ്പര്‍വൈസര്‍ (പേഴ്‌സണല്‍ & അഡ്മിനിസ്‌ട്രേഷന്‍), സൂപ്പര്‍വൈസര്‍ (സിവില്‍) എന്നിങ്ങനെയാണ് റിക്രൂട്ട്‌മെന്റ്.

   

വിദ്യാഭ്യാസ യോഗ്യത
അഡീഷണല്‍ ജനറല്‍ മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)

അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടിയില്‍ ബി.ഇ/ ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അഡീഷണല്‍ ജനറല്‍ മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്‌സ്)

സി.എ/ സി.എം.എ അല്ലെങ്കില്‍

കൊമേഴ്‌സ് ബിരുദവും, ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ രണ്ട് വര്‍ഷത്തെ മാസ്റ്റേഴ്‌സ്, അല്ലെങ്കില്‍ തത്തുല്ല്യം. ഫിനാന്‍സിലും, ബാങ്കിങ്ങിലും 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ഉള്ളവര്‍ക്കും അപേക്ഷിക്കാം.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പി.എം.സി-സിവില്‍)

ബി.ടെക്/ ബി.ഇ/ ബി.എസ്.സി സിവില്‍ എഞ്ചിനീയറിങ് എന്നിവയില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം.

മറ്റ് തസ്തികളുടെ വിശദാംശങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിക്കാം.

ശമ്പളം

അഡീഷണല്‍ ജനറല്‍ മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) തസ്തികയില്‍ 1 ലക്ഷം മുതല്‍ 2.5 ലക്ഷം വരെയാണ് ശമ്പളം

അഡീഷണല്‍ ജനറല്‍ മാനേജര്‍ (ഫിനാന്‍സ് & അക്കൗണ്ട്‌സ്) തസ്തികയില്‍ 1 ലക്ഷം മുതല്‍ 2.5 ലക്ഷം വരെയാണ് ശമ്പളം

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ( ഫിനാന്‍സ് & അക്കൗണ്ട്‌സ്) തസ്തികയില്‍ 90000 രൂപ മുതല്‍ 24,0000 രൂപ വരെ ശമ്പളം ലഭിക്കാം.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഹ്യൂമന്‍ റിസോഴ്‌സ് & അഡ്മിനിസ്‌ട്രേഷന്‍) തസ്തികയിലും 90000 മുതല്‍ 240000 രൂപ വരെ ശമ്പളമായി ലഭിക്കാം.

മറ്റ് തസ്തികകളിലെ ശമ്പളക്കണക്കുകള്‍ വിജ്ഞാപനത്തില്‍.

അപേക്ഷ

സെലക്ഷന്‍ പ്രക്രിയയില്‍ ബിരുദം/ബിരുദാനന്തര ബിരുദം/ഡിപ്ലോമ എന്നിവയില്‍ നേടിയ മാര്‍ക്ക്, ബന്ധപ്പെട്ട മേഖലയില്‍ മുന്‍പരിചയം, അധിക യോഗ്യതകള്‍ മുതലായവ പരിഗണിച്ചേക്കാം. ഒരു പ്രത്യേക തസ്തികയിലേക്ക് ധാരാളം അപേക്ഷകള്‍ ഉണ്ടെങ്കില്‍, ടെസ്റ്റുകള്‍, എഴുത്തുപരീക്ഷകള്‍, ട്രേഡ് ടെസ്റ്റുകള്‍, നൈപുണ്യ പരിശോധനകള്‍ അല്ലെങ്കില്‍ മറ്റ് അനുയോജ്യമായ വിലയിരുത്തലുകള്‍ എന്നി നടത്തും.

യോഗ്യതാ മാനദണ്ഡങ്ങള്‍ ക്രമീകരിക്കുന്നതിനോ ഒരു പ്രത്യേക തസ്തികയിലേക്ക് വിളിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനോ കോര്‍പ്പറേഷന് അധികാരമുണ്ടായിരിക്കും.

ഡിസംബര്‍ 15 മുതലാണ് അപേക്ഷ പ്രക്രിയ ആരംഭിക്കുന്നത്. ജനുവരി 4 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയെ കുറിച്ച് കൂടുതലറിയാന്‍
https://www.seci.co.in/page/careser സന്ദര്‍ശിക്കുക.

ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.