റിയാദ്: സഊദി ബഹിരാകാശ വനിത സഞ്ചാരി റയാന അല്‍ ബര്‍നാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ മക്കയുടേയും മദീനയുടേയും രാത്രിദൃശ്യങ്ങള്‍ ശ്രദ്ധേയമായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ തന്റെ ദൗത്യത്തിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. രാത്രിയിൽ മക്കയ്ക്കും മദീനയ്ക്കും മുകളിലൂടെ കടന്നുപോകുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ബഹിരാകാശത്ത് എത്തിയ അറബ് മുസ്‌ലിം ലോകത്തെ ആദ്യത്തെ വനിതയെന്ന ഖ്യാതിയോടെയാണ് റയാന അല്‍ ബര്‍നാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്നത്. പത്ത് ദിവസം ബഹിരാകാശ നിലയത്തിലുണ്ടാവുന്ന റയാനയും അലിയും 14 പരീക്ഷണങ്ങള്‍ നടത്തും. സഹയാത്രികനായ സഊദി പൗരൻ അലി ഖർനിയോടൊപ്പം നാല് ദിവസം മുമ്പ് ബഹിരാകാശ നിലയത്തിലെത്തിയത്.
നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, സഊദി സ്‌പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിലാണ് സഊദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയും ഉള്‍പ്പെടുന്ന സംഘം ബഹിരാകാശ നിലയത്തില്‍ എത്തിയത്. ബർനാവി തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ തന്റെ ദൗത്യത്തിനിടെ വീഡിയോ പ്രസിദ്ധീകരിച്ചത്.
Comments are closed for this post.