2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇനി റെയില്‍പ്പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കേണ്ട; 2000 രൂപ പിഴ ഈടാക്കും,താക്കീതുമായി റെയില്‍വേ

ചെന്നൈ: റെയില്‍ വേ ട്രാക്കില്‍ നിന്ന് അശ്രദ്ധമൂലം അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ താക്കീതുമായി റെയില്‍വേ. റെയില്‍പ്പാളത്തിലോ ട്രെയിന്‍ എന്‍ജിന് സമീപത്തുനിന്നോ സെല്‍ഫിയെടുത്താല്‍ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കഴിഞ്ഞയാഴ്ച ചെങ്കല്‍പ്പെട്ടിനു സമീപം പാളത്തില്‍ നിന്ന് സെല്‍ഫി വിഡിയോ എടുക്കാന്‍ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. സമാനമായ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

വാതില്‍പ്പടിയില്‍ യാത്ര ചെയ്താല്‍ മൂന്ന് മാസം തടവോ 500 രൂപ പിഴയോ ഈടാക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാതില്‍പ്പടിയില്‍ നിന്ന് യാത്രചെയ്ത 767പേര്‍ക്കെതിരെ റെയില്‍വേ പൊലിസ് കേസെടുത്തിരുന്നു. പാളം മുറിച്ചുകടന്ന 1411 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ഒരുവര്‍ഷത്തിനിടെ സബര്‍ബന്‍ തീവണ്ടിയില്‍ നിന്ന് വീണ് 200 ലധികം പേര്‍ മരിക്കുകയോ ഗുരതരമായി പരിക്കേല്‍ക്കുകയോ ചെയ്തു. സബര്‍ബന്‍ സ്റ്റേഷന് സമീപം പാളം മുറിച്ചുകടക്കുന്നതിന് പ്രതിദിനം 510 പേരെ വരെ പിടികൂടി പിഴ ഈടാക്കുന്നുണ്ടെന്നും റെയില്‍വേ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.