കേരള വനം വകുപ്പില്‍ ജോലിയവസരം; റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
കേരള വനം വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പി.എസ്.സിയുടെ പുതിയ വിജ്ഞാപനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി അപേക്ഷ സമര്‍പ്പിക്കാം. എഴുത്ത് പരീക്ഷയിലും ഫിസിക്കല്‍ മെഷര്‍മെന്റ്‌സിലും വിജയിക്കുന്നവര്‍ക്കാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55200 രൂപ മുതല്‍ 11,5300 രൂപ വരെ ശമ്പളം ലഭിക്കാന്‍ അവസരമുണ്ട്. സംസ്ഥാനത്തൊട്ടാകെ മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്. നവംബര്‍ 1 നുള്ളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
കേരള വനം വന്യജീവി വകുപ്പ്,
റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍. കാറ്റഗറി നമ്പര്‍: 296/2023.
പ്രായപരിധി
19 മുതല്‍ 31 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 02-01-1992 നും 01-01-2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, മറ്റ് പിന്നോക്ക സമുദായങ്ങള്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കുന്നതാണ്.
യോഗ്യത
കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫോറസ്ട്രിയില്‍ ബിരുദം.
അല്ലെങ്കില്‍ ഗവണ്‍മെന്റ് അംഗീകാരമുള്ള ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നോ തത്തുല്യമായ ബിരുദം.
ശാരീരിക യോഗ്യത
പുരുഷന്‍മാര്‍ക്ക് കുറഞ്ഞത് 163 സെ.മീറ്റര്‍ ഉയരവും 79 സെ.മീ നെഞ്ചളവും ഉണ്ടായിരിക്കണം. 5 സെ.മീറ്റര്‍ ചെസ്റ്റ് എക്‌സ്പാന്‍ഷനും സാധിക്കണം.
സ്ത്രീകള്‍ക്ക് 150 സെ.മീറ്ററാണ് ഉയര പരിധി.
അപേക്ഷ സമര്‍പ്പിക്കാന്‍ ലിങ്കില്‍ thulasi.psc.kerala.gov.in/thulasi ക്ലിക്ക് ചെയ്യുക.
Comments are closed for this post.