2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സെന്‍ട്രല്‍ വിസ്തയിലെ പാര്‍ലമെന്റ് മന്ദിരം പൂര്‍ത്തിയാകാന്‍ 282 കോടി അധികം വേണ്ടിവന്നേക്കും; മൊത്തം ചെലവ് 1,250 കോടി രൂപയാകും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഇനിയും ചെലവേറും. 282 കോടി രൂപ അധികമായി വേണ്ടിവരുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ബജറ്റ് കണക്കാക്കിയതിനേക്കാള്‍ 29 ശതമാനം അധിക ചെലവ് വരുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതോടെ ആകെ ചെലവ് 1250 കോടി മറികടക്കും.

നിര്‍മാണ ചുമതലയുള്ള ടാറ്റ പ്രോജക്റ്റ്‌സ് നിലവില്‍ മന്ദിരത്തിന്റെ 40 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 13 ഏക്കറിലായി സ്ഥിതിചെയ്യുന്ന നാലുനില മന്ദിരത്തിന്റെ നിര്‍മാണം ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന് മുന്‍പ് പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സമയപരിധി പിന്നീട് ഒക്ടോബറിലേക്ക് നീട്ടി.

നേരത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ദേശീയപ്രാധാന്യമുള്ള പദ്ധതിയാണെന്ന് അറിയിച്ചതോടെ നിയന്ത്രണങ്ങള്‍ സുപ്രിംകോടതി മാറ്റുകയായിരുന്നു.

   

ആധുനിക സജ്ജീകരണത്തോടെ ഒരുങ്ങുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍ ഇരുസഭകളിലേയും എം.പിമാരുടെ സീറ്റിനു മുന്നില്‍ ടാബ്‌ലെറ്റുകള്‍ ഉണ്ടായിരിക്കും. ഉന്നതനിലവാരത്തിലുള്ള സാങ്കേതിക ഉപകരണങ്ങള്‍ മീറ്റിംഗ് റൂമുകളിലും മന്ത്രിമാരുടെ ചേംബറുകളിലും ഉണ്ടാവും.

പുതിയ കെട്ടിടത്തില്‍ ലോക്‌സഭാ ചേംബറില്‍ 888 അംഗങ്ങള്‍ക്ക് ഇരിക്കാന്‍ കഴിയും സംയുക്ത സെഷനുകളില്‍ 1,224 അംഗങ്ങളായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. രാജ്യസഭാ ചേമ്പറില്‍ 384 അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള ശേഷിയുണ്ടാകും


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.