2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ നാല് പുതിയ എണ്ണ, വാതക പാടങ്ങൾ കൂടി കണ്ടെത്തി

രാജ്യത്തിന്റെ പ്രകൃതിവിഭവ സമ്പത്ത് ശക്തമെന്നും ഊർജ്ജ മന്ത്രി 

അബ്‌ദുസ്സലാം കൂടരഞ്ഞി

      റിയാദ്: സഊദിയിൽ പുതിയ നാല് എണ്ണ, വാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി സഊദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ വെളിപ്പെടുത്തി.  വടക്കു പടിഞ്ഞാറൻ ദഹ്റാനിലെ അൽ റീഷ്, മിനഹസ്  എന്നിവിടങ്ങളിലാണ് എണ്ണ, വാതക പാടങ്ങൾ കണ്ടെത്തിയത്.

     അൽ റീഷ് രണ്ടാം നമ്പർ എണ്ണക്കിണറിൽ നിന്ന് പ്രതിദിനം 4,452 അറബ് എക്സ്ട്രാ ക്രൂഡ് എണ്ണയും 3.2 മില്യൺ ക്യുബിക് ഫീറ്റ് പ്രകൃതി വാതകവും ഉത്പാദിപ്പിക്കാനാകും. ഈ പ്രദേശത്തെ എണ്ണ പാട ശേഖരത്തിന്റെ അളവ് തിട്ടപ്പെടുത്താൻ അരാംകൊ മറ്റു രണ്ട് എണ്ണക്കിണറുകൾ കൂടി അരാംകൊ കുഴിച്ചിട്ടുണ്ട്. ഇതിൽ കിണർ നമ്പർ മൂന്നിൽ നിന്ന് പ്രതിദിനം 2,745 അറബ് എക്സ്ട്രാ ക്രൂഡ് എണ്ണയും 3 മില്യൺ ക്യുബിക് ഫീറ്റ് വാതകവുമാണ് ആദ്യ ഘട്ടത്തിൽ കണ്ടെത്തിയത്. നാലാം നമ്പർ എന്നാകിണറിൽ നിന്ന് പ്രതിദിനം 3,654 ബാരൽ അറബ് എക്സ്ട്രാ ക്രൂഡ് എണ്ണയും 1.6 മില്യൺ ക്യുബിക് ഫീറ്റ് വാതകവും ഉത്പാടിപ്പിക്കും.

      ഗവാർ എണ്ണപാടത്തിനു തെക്ക് കിഴക്ക് ഭാഗത്തെ മിനഹസ് എണ്ണപ്പാടത്തെ സാറഹ് റിസർവോയറിൽ നിന്നും അൽ സഹ്ബയിലുമാണ് വാതകം കണ്ടെത്തിയത്. അൽ മിനഹസിൽ നിന്നും പ്രതിദിനം 18 മില്യൻ ക്യുബിക് ഫീറ്റ് വാതകവും 98 ബാരൽ സംഗ്രഹ എണ്ണയും ശേഷിയുണ്ട്. അൽ സഹ്ബ കിണറിൽ നിന്ന് 32 മില്യൺ വാതകവും ശേഷിയുണ്ട്. വടക്കൻ അതിർത്തി പ്രവിശ്യയിലെ റാഫ നഗരത്തിന് വടക്ക്-പടിഞ്ഞാറ് അൽ അജ്‌റമിയ എണ്ണക്കിണർ നമ്പർ ഒന്നിൽ നിന്ന് ദിനം പ്രതി 3,850 ബാരൽ എണ്ണ ഉത്പാദനം കഴിയും.

     കൂടുതൽ അറബ് ലൈറ്റ് ക്രൂഡ് ഓയിൽ ഉത്പാദിപ്പിക്കാൻ കഴിയുമെന്നതിനാൽ  അൽ-റീഷ് ഫീൽഡിലെ കണ്ടെത്തൽ വളരെ പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കണ്ടെത്തിയ എണ്ണപാടങ്ങളുടെ  വലുപ്പവും അളവും നിർണ്ണയിക്കാനും ഇവിടങ്ങളിലെ എണ്ണ, വാതകം, കണ്ടൻസേറ്റ് എന്നിവയുടെ അളവ് കണക്കാക്കാനും സഊദി അരാംകോ കണ്ടെത്തലുകൾ രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളുടെ സമ്പത്തിനെ അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.