എറണാകുളം: യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പൊലിസിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. പൊലിസില്‍ പരാതി നല്‍കിയെങ്കിലും അവഗണിച്ചുവെന്ന് മരിച്ച സിന്ധുവിന്റെ അമ്മ പറഞ്ഞു. ഒരു വര്‍ഷമായി ദിലീപ് എന്നയാള്‍ സിന്ധുവിനെ ശല്യം ചെയ്തിരുന്നുവെന്ന് അമ്മ സബയത്ത് പറഞ്ഞു. ഒരു തവണ മകളെ ദിലീപ് കയറിപ്പിടിച്ചു. മകന്റെ ഭാവി ഓര്‍ത്താണ് സിന്ധു പുറത്തു പറയാതിരുന്നത്. ബി ജെ പി പ്രവര്‍ത്തകന്‍ ആണ് ദിലീപെന്നും സിന്ധുവിന്റെ അമ്മ പറഞ്ഞു.
മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പൊലിസിന് കൈമാറി. മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലിസിന് കൈമാറിയിരിക്കുന്നത്.
നിലവില്‍ യുവാവ് പൊലിസ് കസ്റ്റഡിയില്‍ ആണുള്ളത്. ഇയാളെ ഉച്ചയോടെ അറസ്റ്റ് ചെയ്തേക്കും. അമ്മയുടെയും മകന്റെയും മരണത്തിനിടയാക്കിയത് യുവാവിനെ ശല്യംചെയ്യലാണെന്ന നിലക്കാണ് അന്വേഷണം.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
Comments are closed for this post.