ഉപരിപഠനത്തിനായി വിദേശത്തേക്ക് വിമാനം കയറുന്നത് ഇന്നൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും, പഠന സമ്പ്രദായവും, മികച്ച ജോലികളുമാണ് പലരെയും വിദേശത്തേക്ക് പറക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയില്‍ നിന്നടക്കം വ്യാപകമായ കുടിയേറ്റമാണ് വിദേശങ്ങളിലേക്ക് നടക്കുന്നത്.
എന്നാല്‍ പലര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യസത്തിനപ്പുറം വിദേശ പഠനം സ്റ്റാറ്റസിന്റെ കൂടി പ്രശ്‌നമായിരിക്കുകയാണ്. വമ്പന്‍ ബിസിനസ് സ്രാവുകളെല്ലാം തന്നെ തങ്ങളുടെ മക്കളെ കോടികള്‍ മുടക്കി വിദേശ യൂണിവേഴ്‌സിറ്റികൡ പഠനത്തിനയക്കുന്നുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന കോടിക്കണക്കിന് വരുമാനം മുന്നില്‍ കണ്ടുകൊണ്ട് പല യൂണിവേഴ്‌സിറ്റികളും വ്യാപക തോതില്‍ പെയ്ഡ് സീറ്റുകള്‍ അനുവദിക്കുന്നുണ്ട്. അതില്‍ ലോകത്തിലെ തന്നെ വമ്പന്‍ യൂണിവേഴ്‌സിറ്റികളും ഉള്‍പ്പെടുന്നുണ്ട്.
കോടികള്‍ ഒഴുകുന്ന ഐവി ലീഗ് സ്ഥാപനങ്ങള്‍
നിങ്ങളുടെ പക്കല്‍ മുടക്കുമതലിന് പണമുണ്ടോ? എങ്കില്‍ ഹാര്‍വാര്‍ഡ് അടക്കമുള്ള ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ നിങ്ങള്‍ക്കും പഠിക്കാവുന്നതാണ്. ഐ ലീഗ് സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കഴിവ് മാത്രം പോര, പണവും അതിനനുസരിച്ച് ചെലവാക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ എലൈറ്റ് പട്ടികയിലുള്ള ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, കൊളംബിയ യൂണിവേഴ്‌സിറ്റി, ഡാര്‍ട്ട് മൗത്ത് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് പെനിസില്‍വാനിയ, കോര്‍ണല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയവയെയാണ് ഐവി ലീഗ് സ്ഥാപനങ്ങള്‍ എന്ന് വിളിക്കുന്നത്.
അതിസമ്പന്നരുടെയും ബിസിനസ് പ്രമുഖരുടെയും മക്കള്‍ക്ക് ഐവി ലീഗ് കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി കോടികളാണ് മുടക്കി ബ്രോക്കര്‍മാര്‍ വഴി അഡ്മിഷന്‍ സംഘടിപ്പിക്കുന്ന രീതി ഇന്ത്യയിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ആഡംബര കോളജ് കണ്‍സള്‍ട്ടിങ് ഏജന്‍സികള്‍ മുഖാന്തിരമാണ് ഇത്തരത്തില്‍ സീറ്റുകള്‍ വാങ്ങിക്കൊടുക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 6 കോടിക്ക് മുകളിലാണ് ഇത്തരത്തില്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്നതെന്നാണ് കണക്ക്. തുടര്‍ന്ന് പ്രവേശനം നേടിയതിന് ശേഷം പഠന ഫീസ്, താമസം, ഭക്ഷണം, ജീവിതച്ചെലവ് എന്നിവ വേറെയും വരും. അങ്ങനെ നല്ലൊരു തുക ചെലവ് ചെയ്താണ് പല പണച്ചാക്കുകളും തങ്ങളുടെ മക്കള്‍ക്ക് ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുക്കുന്നതെന്നാണ് പുതിയ കണ്ടെത്തല്‍.
Comments are closed for this post.