2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി, പിന്നാലെ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് മനീഷ് സിസോദിയ

  • മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജി സ്വീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് റദ്ദാക്കണമെന്ന ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി. ഇപ്പോള്‍ ഇടപെടാനില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതോടെ ആം ആദ്മി പാര്‍ട്ടിക്കും സിസോദിയക്കും തിരിച്ചടിയായി. എന്നാല്‍ മനീഷ് സിസോദിയയെ നേരിട്ട് പിന്തുണയ്ക്കാതെ മാറി നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിടുകയാണെന്ന് പ്രതികരിച്ചു. അതേ സമയം ഇതോടെ സിസോദിയ ഡല്‍ഹി ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. മന്ത്രിയായിരിക്കെ അറസ്റ്റിലായ സത്യേന്ദര്‍ ജെയിനും രാജിവച്ചു.

ഇരുവരുടേയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജി സ്വീകരിച്ചു.
മദ്യനയക്കേസില്‍ സി.ബി.ഐ നടപടികള്‍ ഭരണഘടന വിരുദ്ധമാണെന്ന മനീഷ് സിസോദിയയുടെ ആരോപണമായിരുന്നു സുപ്രിം കോടതിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ സുപ്രിംകോടതി നേരിട്ട് ഇടപെടല്‍ നടത്തേണ്ട സാഹചര്യമില്ലെന്ന ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നേരത്തെ കോടതി അടിയന്തരമായി ഇടപെട്ടത് മാധ്യമപ്രവര്‍ത്തകരും ഭരണകൂടവും തമ്മിലുള്ള കേസുകളിലായിരുന്നു. ആ പ്രത്യേക സാഹചര്യം ഇവിടെ ഇല്ല. ഡല്‍ഹിയില്‍ നടന്ന സംഭവം എന്ന നിലയില്‍ എല്ലാം നേരിട്ട് സുപ്രിംകോടതിയിലേക്ക് എത്തേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇടപെടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. സിസോദിയ്ക്ക് ജാമ്യത്തിനായി ഹൈക്കോടതിയടക്കം മറ്റു നിയമവഴികള്‍ തേടാമെന്നും കോടതി വ്യക്തമാക്കി. അഞ്ച് ദിവസത്തേക്കാണ് സിസോദിയയെ ഇന്നലെ കോടതി സി.ബി.ഐ കസ്റ്റഡിയില്‍ നല്‍കിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.