കോട്ടയം: എം.ജി സര്‍വകലാശാല കൈക്കൂലി കേസില്‍ ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി.ജെ എല്‍സിയെയാണ് പിരിച്ചുവിട്ടത്. സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി. ഉദ്യോഗസ്ഥ കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടതായി പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി. രണ്ട് എം.ബി.എ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തിയെന്നും സര്‍വകലാശാല പറയുന്നു.
സി ജെ എൽസിയുടെ അക്കൗണ്ട് വിവരങ്ങളിൽ നിന്നാണ് വിജിലൻസിന് നിർണായക തെളിവ് ലഭിച്ചത്. എൽസിയുടെ അക്കൗണ്ടിലേക്ക് നാല് വിദ്യാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളായി പണം വന്നിരുന്നുവെന്നാണ് തെളിഞ്ഞത്. 2010-2014 ബാച്ചിലെ വിദ്യാര്‍ഥികളാണിവർ.
Comments are closed for this post.