മധ്യപ്രദേശ്: ബി.ജെ.പിയെ വീണ്ടും കുഴപ്പത്തിലാക്കി മുതിര്‍ന്ന നേതാവ് ഉമാഭാരതി. ശ്രീരാമനെയും ഹനുമാനെയും ആരാധിക്കുന്നത് ബിജെപിയുടെ കുത്തകയല്ലെന്ന ഉമാഭാരതിയുടെ പരാമര്‍ശം ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്.
‘ഭഗവാന്‍ രാമനോടും ഹനുമാനോടുമുള്ള ഭക്തി ബി.ജെ.പിയുടെ കോപ്പിറൈറ്റ് അല്ല. ബി.ജെ.പിയും ജനസംഘവും ഇല്ലാതിരുന്ന കാലത്തും ഭഗവാന്‍ രാമനും ഹനുമാനും ഉണ്ടായിരുന്നു. മുഗളന്‍മാരും ബ്രിട്ടിഷുകാരും ഭരിച്ചപ്പോഴും ഭഗവാന്‍ രാമനും ഹനുമാനും ഉണ്ടായിരുന്നു’
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന് വേണ്ടി സംസ്ഥാനത്ത് ഹനുമാന്‍ ക്ഷേത്രം നിര്‍മിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു ഉമാഭാരതിയുടെ പ്രതികരണം.
മധ്യപ്രദേശില്‍ മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യശാലയ്ക്ക് നേരെ കല്ലെറിഞ്ഞ് ഉമാഭാരതി അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. പാര്‍ട്ടി നേതൃത്വത്തോട് ഉമാഭാരതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുന്നുവെന്ന ആരോപണവും ഉമാഭാരതി ഉന്നയിച്ചിട്ടുണ്ട്.
Comments are closed for this post.