ദമാം: സമസ്ത ഇസ്‌ലാമിക് സെൻറർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദമാം റോസ് ഓഡിറ്റോറിയത്തിൽ നടന്ന ഈസ്റ്റേൺ പ്രോവിൻസ് ജനറൽ കൗൺസിലിൽ റിട്ടേണിംഗ് ഓഫീസർ കൂടിയായിരുന്ന സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്റൂസി പുതിയ കമ്മിറ്റി പ്രഖ്യാപനം നടത്തി. റിയാദ് പ്രൊവിൻസ് ജനറൽ സിക്രട്ടറി സുബൈർ ഹുദവി വെളിമുക്ക് നിരീക്ഷകനായിരുന്നു.
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ മൊഗ്രാൽ അധ്യക്ഷത വഹിച്ച യോഗം നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. മാഹീൻ വിഴിഞ്ഞം സ്വാഗതവും അശ്റഫ് അശ്റഫി നന്ദിയും പറഞ്ഞു.
പ്രധാന ഭാരവാഹികൾ: ചെയർമാൻ സയ്യിദ് ഹബീബ് തങ്ങൾ അൽഹസ, പ്രസിഡണ്ട്: അബ്ദുന്നാസിർ ദാരിമി കമ്പിൽ, ജനറൽ സെക്രട്ടറി: അശ്റഫ് അശ്റഫി കരിമ്പ, ട്രഷറർ മനാഫ് മാത്തോട്ടം, വർക്കിംഗ് സെക്രട്ടറി: മൂസ അസ്അദി കണ്ണൂർ, ഓർഗനൈസിംഗ് സെക്രട്ടറി: ഇല്യാസ് ശിവപുരം. സഹഭാരവാഹികൾ: സയ്യിദ് പൂക്കോയ തങ്ങൾ തുഖ്ബ, സകരിയ്യ ഫൈസി പന്തല്ലൂർ, മുഹമ്മദ് കുട്ടി കോഡൂർ, ഹുസൈൻ വേങ്ങര (വൈസ് പ്രസിഡണ്ടുമാർ), മുനീർ കൊടുവള്ളി, ശജീർ കൊടുങ്ങല്ലൂർ, നിസാർ വളമംഗലം, മുശ്താഖ് പേങ്ങാട് (ജോയിന്റ് സിക്രട്ടറിമാർ).
Comments are closed for this post.