കിയയുടെ സെല്‍റ്റോസാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. പുറത്തിറങ്ങി രണ്ട് മാസം പിന്നിടുമ്പോള്‍ അമ്പതിനായിരത്തിലേറെ കാറുകളാണ് കിയ വിറ്റഴിച്ചിരിക്കുന്നത്. മിഡ്എസ്‌യുവി വിഭാഗത്തിലാണ് സെല്‍റ്റോസ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തരംഗമായിരിക്കുന്നത്.കിയ സെല്‍റ്റോസിന്റെ പുതിയ മോഡലിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രതിദിനം 800 ബുക്കിങ്ങുകളോളം ലഭിക്കുന്നുണ്ട്. ഇതില്‍ തന്നെ സുരക്ഷക്ക് പ്രാമുഖ്യമുള്ള വേരിയന്റുകള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം ലഭിക്കുന്നത്.
ഇതിന് പുറമെ സെല്‍റ്റോസിന്റെ ഡീസല്‍ വേരിയന്റിനും 40 ശതമാനത്തോളം ബുക്കിങ് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയിലായിരുന്നു കിയ തങ്ങളുടെ സെല്‍റ്റോസിന്റെ പുത്തന്‍ വേരിയന്റ് അവതരിപ്പിച്ചത്. ഡ്യുവല്‍ സ്‌ക്രീന്‍ പനോരമിക് ഡിസ്‌പ്ലേ, ഡ്യുവല്‍ സോണ്‍ ഫുള്ളി ഓട്ടോമാറ്റിക് എ.സി, ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍ റൂഫ് എന്നിങ്ങനെ ഒരുപിടി മികച്ച സവിശേഷതകളാണ് വാഹനത്തിലുള്ളത്. ഏകദേശം 11 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ് വാഹനത്തിന് വില വരുന്നത്.
Content Highlights:new kia seltos crossed 50000 booking within two months
Comments are closed for this post.