2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണിക്കൂറില്‍ 2500 രൂപ ശമ്പളം; മലയാളികള്‍ക്കായി വമ്പന്‍ അവസരമൊരുക്കി കാനഡ; അതും കേരള സര്‍ക്കാര്‍ വഴി

മണിക്കൂറില്‍ 2500 രൂപ ശമ്പളം; മലയാളികള്‍ക്കായി വമ്പന്‍ അവസരമൊരുക്കി കാനഡ; അതും കേരള സര്‍ക്കാര്‍ വഴി

വിദേശത്ത് ഉയര്‍ന്ന ശമ്പളത്തിലൊരു ജോലി പലരുടെയും സ്വപ്‌നമാണ്. യൂറോപ്പടക്കമുള്ള പല വിദേശ രാജ്യങ്ങളിലെയും വേതന നിരക്ക് ഇന്ത്യയിലേക്കാള്‍ വളരെ കൂടുതലായത് കൊണ്ടുതന്നെ കഴിഞ്ഞ കുറച്ച് നാളുകളായി ഇത്തരം രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റവും വ്യാപകമായി നടക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് പുതിയ അവസരമൊരുക്കി രംഗത്തെത്തിയിരിക്കുകയാണ് കാനഡയിപ്പോള്‍.

നഴ്‌സിങ് പൂര്‍ത്തിയാക്കിയ മലയാളികള്‍ക്കാണ് പുതിയ അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴിയാണ് നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. കാനഡയിലെ ന്യൂ ഫോണ്ട്‌ലാന്റ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യയിലുള്ള ആശുപത്രികളിലേക്കാണ് ജോലിയൊഴിവുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ കേരള സര്‍ക്കാരും ന്യൂ ഫോണ്ട്‌ലാന്റ് പ്രവിശ്യ സര്‍ക്കാരും തമ്മില്‍ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനത്തിന് വഴിയൊരുങ്ങുന്നത്. യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. രജിസ്‌റ്റേര്‍ഡ് നഴ്‌സ് ആയി ജോലി നേടുന്നതിനാവശ്യമായ ലൈസന്‍സുകള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഉദ്യോഗാര്‍ഥി വഹിക്കേണ്ടതാണ്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഈ തുക റീലൊക്കേഷന്‍ പാക്കേജ് വഴി തിരികെ ലഭിക്കും.

യോഗ്യത

  1. നഴ്‌സിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളരജിസ്‌റ്റേര്‍ഡ് നഴ്‌സുമാര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്.
  2. 2015ന് ശേഷം ബിരുദം പൂര്‍ത്തിയാക്കിയവരാവണം.
  3. അപേക്ഷകര്‍ നാഷണല്‍ നഴ്‌സിങ് അസ്സസ്സ്‌മെന്റ് സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. അല്ലോങ്കില്‍ NCLEX പരീക്ഷ പാസായിരിക്കണം. ( അഭിമുഖത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്നീട് ഈ യോഗ്യതകള്‍ നേടിയെടുക്കാനുള്ള അവസരമുണ്ടായിരിക്കും)
  4. ഐ.ഇ.എല്‍.ടി.എസ് ജനറല്‍ സ്‌കോര്‍ 5 അഥവാ സി.ഇ.എല്‍.പി.ഐ.പി ജനറല്‍ സ്‌കോര്‍ 5 നേടിയിരിക്കണം.

ശമ്പളം
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന തൊഴില്‍ മേഖലയാണ് ആരോഗ്യ മേഖല. കാനഡയിലും സ്ഥിതി വ്യത്യസ്ഥമല്ല. മേല്‍ പറഞ്ഞ തസ്തികയില്‍ ജോലി നേടുന്നവര്‍ക്ക് മണിക്കൂറില്‍ 33 മുതല്‍ 41 കനേഡിയന്‍ ഡോളര്‍ വരെയാണ് ശമ്പളം. (ഏകദേശം 2500 ഇന്ത്യന്‍ രൂപക്കടുത്ത്)

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സി.വി നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റില്‍ തയ്യാറാക്കേണ്ടതാണ്. ഇതില്‍ നിലവിലുള്ളതോ അല്ലെങ്കില്‍ മുന്‍പ് ഉണ്ടായിരുന്നതോ ആയ രണ്ട് പ്രൊഫഷണല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം.

ഹാജരാക്കേണ്ട രേഖകള്‍

  1. ബി.എസ്.സി നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ്
  2. നഴ്‌സിങ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
  3. അക്കാഡമിക് ട്രാന്‍സ്‌ക്രിപ്റ്റ്
  4. പാസ്‌പോര്‍ട്ട്
  5. മോട്ടിവേഷന്‍ ലെറ്റര്‍
  6. മുന്‍ തൊഴില്‍ ദാതാവില്‍ നിന്നുമുള്ള റഫറന്‍സിന്റെ ലീഗലൈസ് ചെയ്ത കോപ്പി
    ഇവയെല്ലാം നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന അപ്‌ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.