2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പത്താം ക്ലാസും, ഡ്രൈവിങ് ലൈസന്‍സുമുണ്ടോ? തപാല്‍ വകുപ്പില്‍ ജോലി നേടാം; 60,000 വരെ ശമ്പളം നേടാന്‍ അവസരം

പത്താം ക്ലാസും, ഡ്രൈവിങ് ലൈസന്‍സുമുണ്ടോ? തപാല്‍ വകുപ്പില്‍ ജോലി നേടാം; 60,000 വരെ ശമ്പളം നേടാന്‍ അവസരം

പത്താം ക്ലാസ് പാസായ ഡ്രൈവിങ് ലൈസന്‍സുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയവസരം. മധ്യപ്രദേശ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാണ് ജോലിയൊഴിവുള്ളത്. തപാല്‍ വകുപ്പ് നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റ് വഴി സ്റ്റാഫ് കാര്‍ ഡ്രൈവര്‍ തസ്തികയിലേക്കാണ് നിയമനം. ആകെ 11 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതക്കനുസരിച്ച് നവംബര്‍ 24 വരെ തപാല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.

പോസ്റ്റ്
മധ്യപ്രദേശ് തപാല്‍ വകുപ്പിന് കീഴില്‍ സ്റ്റാഫ് കാര്‍ ഡ്രൈവര്‍. ( ഓര്‍ഡിനറി ഗ്രേഡ്, നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ പോസ്റ്റ്).

   

ഒഴിവുകള്‍
ആകെ 11 ഒഴിവുകള്‍. ജനറല്‍ 05, എസ്.സി 02, എസ്.ടി 02, ഒ.ബി.സി 01, ഇ.ഡബ്ല്യു.എസ് 01 എന്നിങ്ങനെയാണ് ഒഴിവുകള്‍ റിസര്‍വ്വ് ചെയ്തിരിക്കുന്നത്.

പ്രായപരിധി
18 മുതല്‍ 27 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒ.ബി.സി കാര്‍ക്ക് 3 വര്‍ഷത്തെയും, എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 40 വയസ് വരെയും നിയമാനുസൃതമായ വയസിളവ് ലഭിക്കും.

യോഗ്യത
ലൈറ്റ് ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരിക്കണം.
മിനിമം മെക്കാനിക്കല്‍ പരിചയം ഉണ്ടായിരിക്കണം.
ലൈറ്റ്, ഹെവി മോട്ടോര്‍ വാഹന ഡ്രൈവിങ്ങില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
പത്താം ക്ലാസ് പാസായിരിക്കണം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 19,900 മുതല്‍ 63,200 രൂപ വരെ ശമ്പളം ലഭിക്കാന്‍ അവസരമുണ്ട്.

പരീക്ഷ
രണ്ട് ഘട്ടമായി നടത്തുന്ന സെലക്ഷന്‍ നടപടികളിലൂടെയാണ് നിയമനം. ആദ്യ ഘട്ടത്തില്‍ 80 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയും, രണ്ടാം ഘട്ടത്തില്‍ മോട്ടോര്‍ മെക്കാനിസത്തിന്റെയും, ഡ്രൈവിങ്ങിന്റെയും പ്രാക്ടിക്കല്‍ ടെസ്റ്റും ഉണ്ടായിരിക്കും. ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് പരീക്ഷ നടത്തുക.

അപേക്ഷ ഫീസ്
ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്.

എസ്.സി, എസ്.ടി, എക്‌സ് സര്‍വ്വീസ് മെന്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ htps://www.indiapost.gov.in എന്ന ലിങ്ക് വഴി അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് എടുക്കുക. ശേഷം തന്നിരിക്കുന്ന മാതൃകയില്‍ ഫോം പൂരിപ്പിച്ചതിന് ശേഷം ‘Asstt Director (Estt/Rectt), O/o Chief Postmaster General, M.P.Circle Bhopal462027’ എന്ന അഡ്രസില്‍ രജിസ്റ്റേര്‍ഡ്/ സ്പീഡ് പോസ്റ്റായോ അയക്കണം. മാത്രമല്ല പോസ്റ്റില്‍
‘APPLICATION FOR RECRUITMENT TO THE POST OF STAFF CAR DRIVER (ORDINARY GRADE)’
എന്ന് നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം.

അപൂര്‍ണമായതോ, മറ്റ് മാര്‍ഗങ്ങളില്‍ കൂടി അയക്കുന്നതോ ആയ പോസ്റ്റുകള്‍ സ്വീകരിക്കുന്നതല്ല. നോട്ടിഫിക്കേഷന്‍ കൃത്യമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക.

അപേക്ഷ ഫോം ലഭിക്കാന്‍
https://www.indiapost.gov.in/VAS/Pages/Recruitment/Driver%20Post%20Notification%20in%20respect%20of%20MP%20Circle.pdf ലിങ്ക് സന്ദര്‍ശിക്കുക.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.