2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പരീക്ഷയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജോലി; ഇ.സി.ഐ.എല്ലിന്റെ അപ്രന്റീസ് ട്രെയ്‌നി പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പരീക്ഷയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജോലി; ഇ.സി.ഐ.എല്ലിന്റെ അപ്രന്റീസ് ട്രെയ്‌നി പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പരീക്ഷയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (ECIL) അപ്രന്റീസ് ട്രെയ്‌നി തസ്തികകളില്‍ ജോലി നേടാന്‍ അവസരം. വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് ആകെയുള്ള 363 ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15 ആണ്.

തസ്തിക & ഒഴിവ്
ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റീസ് ട്രെയ്‌നി നിയമനം.

   

ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് (GEA): 250 ഒഴിവ്.

ഡിപ്ലോമ/ ടെക്‌നീഷ്യന്‍ അപ്രന്റീസ് (TA): 113 ഒഴിവ്.

ഹൈദരാബാദിലെ ECIL ഓഫീസിലേക്കാണ് നിയമനം.

പ്രായപരിധി
25 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും, ഒ.ബി.സി-എന്‍.സി വിഭാഗത്തിന് 3 വര്‍ഷത്തെയും, പി.ഡബ്ല്യൂ.ഡി വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെയും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും.

വിദ്യാഭ്യാസ യോഗ്യത
ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് (GEA)
ECE, CSE, MECHANICAL, EEE, CIVIL & EIE എന്നീ ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും ബി.ഇ, ബി.ടെക് നാല് വര്‍ഷ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം.

ഡിപ്ലോമ അപ്രന്റീസ്

ECE, CSE, MECHANICAL, EEE, CIVIL & EIE എന്നീ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ 3 വര്‍ഷത്തെ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ
https://www.ecil.co.in വഴി അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കണം. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി click here.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.