2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദേശീയ ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം; ഇന്ത്യയൊട്ടാകെ നിയമനങ്ങള്‍; 487 ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം

   

ദേശീയ ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം; ഇന്ത്യയൊട്ടാകെ നിയമനങ്ങള്‍; 487 ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം

ദേശീയ ആരോഗ്യ വകുപ്പിന് കീഴില്‍ വിവിധ ജോലിയൊഴിവുകള്‍. രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികകളിലേക്കാണ് നിയമനം. ഫീല്‍ഡ് വര്‍ക്കര്‍, ലബോറട്ടറി അറ്റന്‍ഡന്റ്, വാര്‍ഡ് ബോയ്, റിസര്‍ച്ച് അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍ എന്നിവയടക്കമുള്ള വിഭാഗങ്ങളിലായി ആകെ 487 ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

നിയമനം
ദേശീയ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ രാജ്യത്തെ വിവിധയിടങ്ങളിലുള്ള സ്ഥാപനങ്ങളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 487 ഒഴിവുണ്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്‍ഡ് ഹെല്‍ത്ത് (കൊല്‍ക്കത്ത), നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (ഡല്‍ഹി), നാഷണല്‍ സെന്റര്‍ ഫോര്‍ വെക്ടര്‍ബോണ്‍ ഡിസീസസ് കണ്‍ട്രോള്‍ (ഡല്‍ഹി), ബി.സി.ജി വാക്‌സിന്‍ കണ്‍ട്രോള്‍ ലബോറട്ടറി (ചെന്നൈ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെറോളജി (കൊല്‍ക്കത്ത), എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍/പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍/ലാന്‍ഡ് ബോര്‍ഡര്‍ ക്വാറന്റൈന്‍ സെന്റര്‍, നാഷണല്‍ മെഡിക്കല്‍ ലൈബ്രറി (ന്യൂഡല്‍ഹി), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ (മുംബൈ), സെന്‍ട്രല്‍ ലെപ്രോസി ടീച്ചിങ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ചെങ്കല്‍പേട്ട്), റീജിയണല്‍ ലെപ്രോസി ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഗൗരിപുര്‍), സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കാസൗളി), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി (റാഞ്ചി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടി.ബി ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസ്- (ഡല്‍ഹി), ജനറല്‍ മെഡിക്കല്‍ സ്റ്റോര്‍ ഡിപ്പോ ആന്‍ഡ് ചിത്തരഞ്ജന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (കൊല്‍ക്കത്ത) എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.

തസ്തിക

ഫീല്‍ഡ് വര്‍ക്കര്‍: ഒഴിവ്-140. യോഗ്യത: പത്താംക്ലാസ് ജയം, പ്രായം: 18-25.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍: ഒഴിവ്-70, യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, സാനിറ്ററി ഇന്‍സ്‌പെക്ടര്‍/ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/സാനിറ്ററി ഹെല്‍ത്ത് വിഷയത്തിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ പ്ലസ്ടു ജയത്തോടൊപ്പം സാനിറ്ററി ഇന്‍സ്‌പെക്ടര്‍/ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/സാനിറ്ററി ഹെല്‍ത്ത് വിഷയത്തിലുള്ള ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 കവിയരുത്

ഫീല്‍ഡ് വര്‍ക്കര്‍: ഒഴിവ്-140. യോഗ്യത: പത്താംക്ലാസ് ജയം, പ്രായം: 18-25.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍: ഒഴിവ്-70, യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, സാനിറ്ററി ഇന്‍സ്‌പെക്ടര്‍/ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/സാനിറ്ററി ഹെല്‍ത്ത് വിഷയത്തിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ പ്ലസ്ടു ജയത്തോടൊപ്പം സാനിറ്ററി ഇന്‍സ്‌പെക്ടര്‍/ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/സാനിറ്ററി ഹെല്‍ത്ത് വിഷയത്തിലുള്ള ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 കവിയരുത്

എച്ച്.എം.ടി.എസ് ജനറല്‍ (വാര്‍ഡ് ബോയ്): ഒഴിവ്-21. യോഗ്യത: പത്താം ക്ലാസ്സ് വിജയം/ തത്തുല്ല്യം, പ്രായം: 18-25.

മറ്റ് ഒഴിവുകള്‍
റിസര്‍ച്ച് അസിസ്റ്റന്റ്-3
ടെക്‌നീഷ്യന്‍-6
ലബോറട്ടറി അറ്റന്‍ഡന്റ്-25
റിസര്‍ച്ച് അസിസ്റ്റന്റ്-1
ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ്കക3
ഇന്‍സെക്ട് കളക്ടര്‍-1
ലബോറട്ടറി ടെക്‌നീഷ്യന്‍-5
ലൈബ്രറി &ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്-1
ലൈബ്രറി ക്ലാര്‍ക്ക്-6
ഫിസിയോ തെറാപ്പിസ്റ്റ്-4
മെഡിക്കല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍-1
എക്‌സ്-റേ ടെക്‌നീഷ്യന്‍-1
മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ്-2
ഇന്‍സ്ട്രക്ടര്‍(വി.ടി.എഫ്) ഫിറ്റര്‍ ട്രേഡ്-1
ജൂനിയര്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ്-2
പ്രെസ്സിങ് മാന്‍-1
ടെക്‌നിക്കല്‍ അസിസ്റ്റന്റ്(സര്‍ജിക്കല്‍)-1

കൂടാതെ ആനിമല്‍ അറ്റന്‍ഡന്റ്-3, ലൈബ്രറി അറ്റന്‍ഡന്റ്-1, നഴ്‌സിങ് ഓഫീസര്‍(സ്റ്റാഫ് നഴ്‌സ്)-7, കുക്ക്-1, അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ്-2 പാരാമെഡിക്കല്‍ വര്‍ക്കര്‍-6 കിച്ചണ്‍ അസിസ്റ്റന്റ്-1, മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ്-1, ഫിറ്റര്‍ ഇലക്ട്രീഷ്യന്‍-1, കുക്ക്-കം-കിച്ചണ്‍ അസിസ്റ്റന്റ്-3, ടെയിലര്‍-2, ബോയിലര്‍ അറ്റന്‍ഡന്റ്-1, വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡന്റ്-4, ഡെമോണ്‍സ്‌ട്രേറ്റര്‍-2, സിസ്റ്റര്‍ ട്യൂട്ടര്‍-1, മ്യൂസിയം അസിസ്റ്റന്റ്-1, നഴ്‌സിങ് ഓഫീസര്‍-16, ജൂനിയര്‍ സൈക്യാട്രിക്ക് സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍-1, കെയിന്‍ വര്‍ക്കര്‍-1, സ്റ്റാഫ് കാര്‍ഡ്രൈവര്‍-2, ഡയറ്റീഷ്യന്‍-1, ഫാര്‍മസിസ്റ്റ്-2, ലബോറട്ടറി അസിസ്റ്റന്റ്-5, എച്ച്.എം.ടി.എസ് ഡയറ്റെറി (കിച്ചണ്‍സ്റ്റാഫ്-10, ഫാര്‍മസിസ്റ്റ്-കം-ക്ലാര്‍ക്ക്-3, റേഡിയോതെറാപ്പി ടെക്‌നീഷ്യന്‍-5, സൂപ്പര്‍വൈസര്‍ മെയിന്റനന്‍സ്-3, വാര്‍ഡ് മാസ്റ്റര്‍-3, അക്കൗണ്ടന്റ്-2, അസിസ്റ്റന്റ് അക്കൗണ്ടന്റ് ഓഫീസര്‍-1 എന്നീ തസ്തികളിലേക്കും നിയമനം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി www.dirbcglab.gov.in, www.ihope.mohfw.gov.in, www.cltri,gov.in, www.aiipmr.gov.in എന്നീ ലിങ്കുകള്‍ സന്ദര്‍ശിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.