2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊച്ചി മെട്രോയില്‍ ജോലി; 90,000 രൂപ വരെ ശമ്പളം നേടാന്‍ അവസരം; ഓണ്‍ലൈനായി അപേക്ഷിക്കാം

കൊച്ചി മെട്രോയില്‍ ജോലി; 90,000 രൂപ വരെ ശമ്പളം നേടാന്‍ അവസരം; ഓണ്‍ലൈനായി അപേക്ഷിക്കാം

കൊച്ചി മെട്രോയില്‍ ജോലിയൊഴിവ്. കെ.എം.ആര്‍.എല്ലിന് കീഴില്‍ ജൂനിയര്‍ എഞ്ചിനീയര്‍, സ്‌റ്റേഷന്‍ കണ്‍ട്രോളര്‍, ട്രെയിന്‍ ഓപ്പറേറ്റര്‍ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. 30 വയസുവരെ പ്രായമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സെന്‍ട്രല്‍ ഗവണ്‍മെന്റ് പോസ്റ്റ് ആയിട്ടാണ് നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിട്ടുള്ളത്. ഡയറക്ട് റിക്രൂട്ട്‌മെന്റ് ആയിട്ടാണ് നിയമനം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

യോഗ്യത
സ്‌റ്റേഷന്‍ കണ്‍ട്രോളര്‍/ ട്രെയിന്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ബി.ടെക്/BE/ 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

   

ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സിവില്‍& ട്രാക്ക്/ ബി.ടെക്/ ബി.ഇ/ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് എന്നീ യോഗ്യതുയള്ളവര്‍ക്ക് അപേക്ഷിക്കാം.

നിലവില്‍ 8 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 33750 രൂപ മുതല്‍ 94400 രൂപ വരെ ശമ്പളയിനത്തില്‍ ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് (httsp://kochimetro.org) അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിച്ച ശേഷം ഇതിന്റെ പ്രിന്റ് ഔട്ട് കോപ്പിയെടുത്ത് കയ്യില്‍ സൂക്ഷിക്കണം. ഒക്ടോബര്‍ 18 നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.