2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിയവസരം;പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

ഈ നാലുമേഖലകളില്‍ യു.എ.ഇയില്‍ വന്‍ തൊഴിലവസരങ്ങള്‍; തൊഴില്‍ അന്വേഷകര്‍ ശ്രദ്ധിക്കുക

വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിയവസരം;പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

സംസ്ഥാനത്ത് വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കീഴില്‍ ജോലിയവസരം. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായാണ് പുതിയ ജോലിയൊഴിവുള്ളത്.

ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

   

തിരുവനന്തപുരം സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ പ്രതിദിനം 1000 രൂപ നിരക്കില്‍ നല്‍കി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

പ്രായപരിധി: 40 വയസ്. ഒഴിവുകളുടെ എണ്ണം: ഒന്ന്. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ വച്ച് നവംബര്‍ എട്ടിനു രാവിലെ 11ന് അഭിമുഖം നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ വയസ്, ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം.

അറ്റന്‍ഡര്‍ കം ക്ലീനര്‍ താത്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറ്റന്‍ഡര്‍ കം ക്ലീനര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എസ് എസ് എല്‍ സി പാസ്. പ്രായപരിധി 2023 ജനുവരി ഒന്നിന് 1841. താത്പര്യമുളളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം നവംബര്‍ 13 ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ സിസിഎം ഹാളില്‍ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാം.

രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ മാത്രമായിരിക്കും. സംവരണ വിഭാഗങ്ങള്‍ക്കുളള പ്രായപരിധി ജനറല്‍ വിഭാഗം 36 വയസ്, ഒബിസി 39 വയസ്, പട്ടികജാതി/പട്ടിക വര്‍ഗം 41 വയസ്. സംവരണ വിഭാഗങ്ങളില്‍ ഉളളവര്‍ വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം.

ആര്‍.സി.സി
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ജോലിയൊഴിവ്. റിസപ്ഷ്യനിസ്റ്റ് അപ്രന്റീസ് ട്രെയ്‌നിങ് പ്രോഗ്രാമിലേക്ക് നവംബര്‍ എട്ടിന് വാക്ഇന്‍ഇന്റര്‍വ്യൂ നടത്തും. 08/11/2023 ന് രാവിലെ 10.30 ന് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ എ ബ്ലോക്കിലുള്ള കോണ്‍ഫറന്‍സ് ഹാള്‍ കക ലാണ് അഭിമുഖം നടക്കുക.

അ0ഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് പങ്കെടുക്കാം. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും മുകളില്‍ സൂചിപ്പിച്ച കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 ന് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണം. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 40ല്‍ കൂടുതലാണെങ്കില്‍ (നാല്പത്) ഒബ്ജക്ടീവ് ടൈപ്പ് എഴുത്ത് പരീക്ഷ നടത്തും. വിശദവിവരങ്ങള്‍ക്ക്: www.rcctvm.gov.in.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.