ബിരുദക്കാര്‍ക്ക് റിസര്‍വ് ബാങ്കിന് കീഴില്‍ ജോലി നേടാന്‍ അവസരം; കൊച്ചിയിലും തിരുവനന്തപുരത്തും ഒഴിവുകള്‍
ഉയര്‍ന്ന ശമ്പളത്തില്‍ നല്ലൊരു സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ റിസര്‍ബാങ്കില്‍ നല്ലൊരു ജോലി നേടാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 4 വരെ rbi.org.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. രാജ്യവ്യാപകമായി 450 അസിസ്റ്റന്റ് തസ്തിക ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 21, 23 തീയതികളിലാണ് പരീക്ഷ തീയതി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഡിസംബര്‍ 2നാണ് മെയിന്‍ ടെസ്റ്റിന് തീയതി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം സൗകര്യത്തനനുസരിച്ച് തീയതികളില്‍ മാറ്റം വരുത്തിയേക്കാം.
യോഗ്യത
50 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. എസ്.സി, എസ് .ടി വിദ്യാര്‍ഥികള്‍ക്ക് പാസ് മാര്‍ക്ക് മതിയാവും. ബിരദത്തിന് പുറമെ വേഡ് പ്രോസസിങ് സോഫ്റ്റ് വെയര്‍ ഉപയോഗത്തില്‍ പ്രാവീണ്യവുമുണ്ടായിരിക്കണം.
അപേക്ഷ ഫീസ്
ഫീസ് ഇളവ് ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക് 450 രൂപയാണ് അപേക്ഷ ഫീസ്. സംവരണം ഉദ്യോഗാര്‍ഥികള്‍ക്ക് 50 രൂപയാണ് അപേക്ഷ ഫീസ്.
നിയമനം
പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. അഹമ്മദാബാദ്, കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു, ചെന്നൈ, ജയ്പൂര്‍, നാ്ഗ്പൂര്‍, തിരുവനന്തപുരം, കൊച്ചി, ജമ്മു എന്നിവിടങ്ങളിലെല്ലാം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രായ പരിധി
02/09/1995 നും 01/09/2003 നും ഇടയില്‍ ജനിച്ച 20 നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. സംവരണ ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹമായ ഇളവ് ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 20,700 രൂപയാണ് തുടക്ക ശമ്പളം. അത് സമയവും പ്രവൃത്തി പരിചയവും കണക്കിലെടുത്ത് വര്‍ധിക്കും. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ കൂടി ചേര്‍ത്ത് ഏകദേശം 42108 രൂപ വരെ ശമ്പളം ലഭിക്കാം.
അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷിക്കാനുള്ള ലിങ്ക്: https://ibpsonline.ibps.in/rbiaaaug23/basic_details.php
വിജ്ഞാപനം: https://opportunities.rbi.org.in/scripts/bs_viewcontent.aspx?Id=4315https://opportunities.rbi.org.in/scripts/bs_viewcontent.aspx?Id=4315
Comments are closed for this post.