ന്യൂഡല്‍ഹി: വിശാഖപട്ടണത്തെ ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി.
ഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലായിരുന്നു ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തങ്ങളുടെ പുതിയ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്നും താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം, നിയമസഭയുടെ പ്രവര്‍ത്തനം നിലവിലെ തലസ്ഥാനനഗരമായ അമരാവതിയില്‍ തന്നെയാകും. ഹൈക്കോടതി മറ്റൊരു നഗരമായ കുര്‍ണൂലിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Vishakhapatnam to be new Andhra Pradesh capital: CM Jagan Reddy
Read @ANI Story | https://t.co/etRGDgWCCa#AndhraPradesh #Vishakhapatnam #JaganMohanReddy #AndhraPradeshCapital pic.twitter.com/IaTnoWwZgp
— ANI Digital (@ani_digital) January 31, 2023
Comments are closed for this post.