
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനും ബ്രിട്ടണും തമ്മില്‍ ബ്രെക്സിറ്റ് കരാറിലെത്തിയതായി ഇ.യു കമ്മിഷന് പ്രസിഡന്റ് ജീന്‍ ക്ലോഡ് ജന്കര്. കരാറിലെത്തിയ കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
കരാറില്‍ ധാരണയാവുക മാത്രമാണ് നിലവില്‍ പൂര്‍ത്തിയായത്. പുതിയ കരാറാണ് ഉണ്ടായതെന്ന് ബോറിസ് ജോണ്സണ് പറഞ്ഞു. തത്വത്തില്‍ കരാറായെങ്കിലും ഇനി യു.കെയുടെയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെയും പാര്‍ലമെന്റില്‍ കരാര്‍ പാസാക്കിയെടുക്കണം.