”നീ എന്താണ് നോക്കുന്നത്? പോടാ വിഡ്ഡീ” എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകനുമായുള്ള അഭിമുഖത്തിനിടെ ലയണല്‍ മെസ്സി നെതര്‍ലന്‍ഡ്‌സ് താരത്തെ ആക്ഷേപിക്കുന്ന വിഡിയോ ലോകകപ്പിനിടെ പ്രചരിച്ചിരുന്നു. വിവാദത്തില്‍ ഉള്‍പ്പെട്ട നെതര്‍ലന്‍ഡ്‌സ് സ്‌ട്രൈക്കര്‍ വൗട്ട് വെഗോര്‍സ്റ്റ് ലോകകപ്പിന് ശേഷം ഇപ്പോള്‍ അതേക്കുറിച്ച് പ്രതികരിച്ചു. കളിക്കളത്തില്‍ വച്ച് മെസ്സിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അദ്ദേഹം സമ്മതിച്ചു. കളത്തിനു പുറത്ത് മെസ്സി ചീത്തപറഞ്ഞെങ്കിലും വെഗോര്‍സ്റ്റ് തിരിച്ചടി നല്‍കിയിരുന്നില്ല.
‘എന്നെ സംബന്ധിച്ച് ഒരു മത്സരത്തില്‍ എല്ലാവരും ഒരുപോലെയാണ്. ഞാന്‍ പോരാടും. അതാണ് ആ മത്സരത്തില്‍ ഞാന്‍ ചെയ്തത്. മത്സരത്തില്‍ എനിക്ക് മെസ്സിയുമായി ചില ടെന്‍ഷനുകള്‍ ഉണ്ടായിരുന്നു, ഒരുപക്ഷേ എന്റെ പെരുമാറ്റത്തില്‍ അദ്ദേഹം ആശ്ചര്യപ്പെട്ടിരിക്കാം. ഞാന്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു. എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളാണ്. ഗെയിമിന് ശേഷം, മെസ്സിയോട് എനിക്കുള്ള ബഹുമാനം പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹത്തിന് തുറന്ന മനസുണ്ടായില്ല. ഇപ്പോഴെങ്കിലും അദ്ദേഹം എന്റെ പേര് പഠിച്ചു-വൗട്ട് വെഗോര്‍സ്റ്റ് പറഞ്ഞു.
QUÉ MIRÁS BOBO
ANDÁ PA ALLÁ BOBO pic.twitter.com/s2D1lbOhj5— DjMaRiiO (@DjMaRiiO) December 9, 2022
കളികഴിഞ്ഞപ്പോള്‍ ഹസ്തദാനത്തിന് പോലും മെസ്സി വിസമ്മതിച്ചതായി വെഗോര്‍സ്റ്റ് വെളിപ്പെടുത്തിയിരുന്നു. മോശമായി എന്തൊക്കെയോ പറഞ്ഞു, പക്ഷേ എനിക്ക് സ്പാനിഷ് നന്നായി മനസ്സിലാകുന്നില്ല, ഞാന്‍ വളരെ നിരാശനാണ്-എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കിരീടം ഉയര്‍ത്തിയെങ്കിലും ഫൈനലിലേക്കുള്ള മെസ്സിയുടെ വഴി സുഗമമായിരുന്നില്ല. നെതര്‍ലന്‍ഡ്‌സുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ലോകകപ്പിലെ അത്യന്തം വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു. വെഗോര്‍സ്റ്റിന്റെ ഇരട്ട സ്‌ട്രൈക്കുകള്‍ കളിയെ എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും എത്തിച്ചിരുന്നു.
Comments are closed for this post.