പാലക്കാട്: നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവത്തില്‍ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. പിരിയാരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെ ആണ് ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തത്.
ബുധനാഴ്ച്ചയാണ് സംഭവം പള്ളിക്കുളം സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുദിവസം പ്രായമായ കുഞ്ഞിനാണ് വാക്‌സിന്‍ മാറി നല്‍കിയത്. ബിസിജി കുത്തിവെപ്പിന് പകരം പോളിയോ വാക്‌സിനാണ് നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ അനാസ്ഥക്കെതിരെ മാതാപിതാക്കള്‍ ഡിഎംഒക്ക് പരാതി
നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നഴസിന് പിഴവു സംഭവിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
വാക്‌സിന്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments are closed for this post.