2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പുതിയ ഓഡി എ 8 എല്‍ വിപണിയില്‍

 

കൊച്ചി:ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ, ഓഡി ഫല്‍ഗ് ഷിപ്പ് സെഡാനില്‍, പുതിയ ഓഡി എ 8 എല്‍ അവതരിപ്പിച്ചു. 340 എച്ച് പി പവറും 500 എന്‍ എം ടോര്‍ക്കും നല്‍കുന്ന, ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ കരുത്തു പകരുന്ന പുതിയ ഓഡി 5.7 സെക്കണ്ടില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. വീതിയേറിയ സ്‌പോര്‍ട്ടിയര്‍ സിംഗിള്‍ ഫ്രെയിം ഗ്രില്ലും ഇന്റഗ്രേറ്റഡ് ക്രോം ആംഗിളുകളും സഹിതം നവീകരിച്ച എക്സ്റ്റീരിയര്‍ ഡിസൈനാണ് വാഹനത്തിനുളളത്. ആനിമേഷനോടു കൂടിയ ഡിജിറ്റല്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, സവിശേഷ ടെയ്‌ല് ലൈറ്റ് സിഗ്‌നേച്ചറുകളോട് കൂടിയ ഒഎല്‍ഇഡി റിയര്‍ ലൈറ്റുകള്‍, പ്രെഡിക്ടീവ് ആക്ടീവ് എയര്‍ സസ്‌പെന്‍ഷന്‍, ഡൈനാമിക് ഓള്‍വീല്‍ സ്റ്റിയറിംഗ്, 360 ഡിഗ്രി ക്യാമറകളുള്ള പാര്‍ക്ക് അസിസ്റ്റ് പ്ലസ് തുടങ്ങിയ മികച്ച സാങ്കേതിക സവിശേഷതകളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.