2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗൾഫ് എയർ യാത്രക്കാർ ശ്രദ്ധിക്കുക!; സഊദിയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും ബാഗേജ് വ്യവസ്ഥ കര്‍ശനമാക്കി

റിയാദ്: സഊദിയിലെ എല്ലാ എയർപോർട്ടുകളിൽ നിന്നും യാത്ര പോകുന്നവരുടെ ലഗേജുകള്‍ നിശ്ചിത അളവ് വ്യവസ്ഥ പാലിക്കണമെന്ന നിബന്ധന ഗള്‍ഫ് എയര്‍ കർശനമാക്കി. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, രാജ്യങ്ങളിലേക്കുള്ള യാത്രക്കാണ് ഗള്‍ഫ് എയര്‍ ഈ നിബന്ധന വെച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ദമാമില്‍ മാത്രമുണ്ടായിരുന്ന കാര്‍ട്ടണ്‍ അളവ് പരിഷ്‌കാരം ഗള്‍ഫ് എയര്‍ ഇപ്പോൾ സഊദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിര്‍ബന്ധമാക്കിയിരിക്കയാണ്. 2022 ജൂലൈ 10 മുതലാണ് ദമാമില്‍ ഈ വ്യവസ്ഥ നടപ്പാക്കിയത്.

56 സെന്റിമീറ്റര്‍ വീതിയും 31 സെന്റിമീറ്റര്‍ നീളവുമുള്ള ബോക്‌സുകളാണ് ഗള്‍ഫ് എയര്‍ അംഗീകരിച്ചിട്ടുള്ളത്. ഇത് പാലിക്കാതെ എത്തുന്നവർ വിമാനത്താവളത്തിൽ വെച്ച് പെട്ടി മാറ്റേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം റിയാദ് എയർപോർട്ടിൽ യാത്രക്കെത്തിയവരുടെ ലഗേജുകൾ നിശ്ചിത അളവിൽ ഉള്ളതല്ലെന്ന കാരണം ചൂണ്ടിക്കാട്ടി എയർപോർട്ടിലെ തന്നെ ബാഗേജ്‌ റാപ്പിങ് സംവിധാനം വഴി പെട്ടികൾ മാറ്റാനായിരുന്നു നിർദേശം.

ഗള്‍ഫ് എയര്‍ മാത്രമാണ് കാര്‍ട്ടണ്‍ അളവ് നിശ്ചയിച്ചിരിക്കുന്നത്. മറ്റു വിമാനങ്ങള്‍ക്ക് ഈ വ്യവസ്ഥയില്ല. എന്നാൽ, ദമാം ഉൾപ്പെടെ ചില വിമാനത്താവളത്തിൽ കൂടി നാട്ടിലേക്ക് പോകുന്നവർക്ക് ബാഗേജ്‌ സൈസ് പാലിക്കണമെന്ന നിബന്ധനയുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.