2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാഹുല്‍ഗാന്ധി പുതിയ കാലത്തെ ‘രാവണന്‍’; ചിത്രം പങ്കുവെച്ച് ബിജെപി, വന്‍ വിമര്‍ശനം

   

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയെ രാവണനോട് ഉപമിച്ച് കൊണ്ടുള്ള പോസ്റ്റര്‍ പുറത്ത് വിട്ട് ബി.ജെ.പി. സമൂഹമാധ്യമമായ എക്‌സിലാണ് ബിജെപി രാഹുല്‍ ഗാന്ധിയെ രാവണനാക്കി അവതരിപ്പിച്ചിരിക്കുന്നത്.പോസ്റ്ററിന് ”രാവണ്‍, നിര്‍മ്മാണം കോണ്‍ഗ്രസ് പാര്‍ട്ടി, സംവിധാനം ജോര്‍ജ്ജ് സോറസ്” എന്നിങ്ങനെയാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. ‘ഇതാ പുതു തലമുറയിലെ രാവണന്‍., രാക്ഷസനാണ് അയാള്‍്. ധര്‍മത്തിനും രാമനും എതിരെ പ്രവര്‍ത്തിക്കുന്നവന്‍. ഭാരതത്തിന് എതിരാണ് അയാള്‍,’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഏറ്റവും വലിയ നുണയന്‍’ എന്ന കുറിപ്പിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കഴിഞ്ഞദിവസം കോണ്‍ഗ്രസ് അവരുടെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിരുന്നു. പോസ്റ്റര്‍ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് രാഹുലിനെതിരായ ബി.ജെ.പിയുടെ പോസ്റ്റര്‍ പ്രചാരണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

Content Highlights:new age ravan says bjp on rahul gandhi poster


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.