2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്മൃതി ഇറാനിക്കെതിരേയുള്ള പ്രസ്താവന: വാര്‍ത്ത നിഷേധിച്ച് ജെ.ഡി.യു നേതാവ് അലി അന്‍വര്‍

ന്യൂഡല്‍ഹി: സ്മൃതി ഇറാനിക്കെതിരേ വിവാദപരാമര്‍ശം നടത്തിയ ജെ.ഡി.യു നേതാവും രാജ്യസഭാ എം.പിയുമായ അലി അന്‍വര്‍ തന്റെ വാക്കുകള്‍ നിഷേധിച്ച് രംഗത്ത്. ഇറാനിയെ ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രിയാക്കിയത് നല്ലതാണ്. അതവരുടെ ശരീരം മറയ്ക്കാന്‍ ഉപകരിക്കും എന്നായിരുന്നു അലി അക്ബറിന്റെ പ്രസ്താവന. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജെ.ഡി.യു നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ പ്രസ്താവന വിവാദമാവുകയായിരുന്നു.
എം.പിക്കെതിരേ നടപടിയെടുക്കുമെന്നുമുള്ള വാര്‍ത്തകള്‍ വന്നതോടെയാണ് വാര്‍ത്ത നിഷേധിച്ച് എം.പി രംഗത്തെത്തിയത്. ഈ വാര്‍ത്ത തികച്ചും തെറ്റാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണിതെന്നും ഞാന്‍ സ്മൃതി ഇറാനിയെ കുറിച്ച് അങ്ങനെയൊരു വാക്കുകളും പറഞ്ഞിട്ടില്ലെന്നും അലി അക്ബര്‍ പറഞ്ഞു. താന്‍ സ്ത്രീകളെ ബഹുമാനിക്കുന്നയാളും അങ്ങനെയറ്റം വിനയത്തോടെ പെരുമാറുന്നയാളുമാണെന്ന് അലി അക്ബര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.