19 വര്‍ഷമായി നേപ്പാള്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭാരാജ് മോചിതനാകുന്നു. ശോഭാരാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. 2003 മുതല്‍ ജയിലിലാണ് 78 വയസുള്ള ശോഭാരാജ്. 15 ദിവസത്തിനകം നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. അമേരിക്കന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് 2003ല്‍ നേപ്പാള്‍ പൊലീസ് ശോഭരാജിനെ അറസ്റ്റ് ചെയ്തത്. 1975ലായിരുന്നു കൊലപാതകം .
ഇന്ത്യക്കാരനായ ശോഭരാജ് ഹൊചണ്ടിന്റേയും വിയറ്റ്‌നാമുകാരിയായ ട്രാന്‍ ലോംഗ് ഫുന്‍ എന്നിവരുടേയും മകനായി ഇന്നത്തെ ഹോചിമിന്‍ സിറ്റിയില്‍ 1944നാണ് ചാള്‍സ് ശോഭരാജ് ജനിക്കുന്നത്. പിന്‍ക്കാലത്ത് ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നടത്തിയ കൊലപാതകങ്ങളിലൂടെ ഇയാള്‍ കുപ്രസിദ്ധനായി.
12 പേരെ കൊന്ന കേസുകളില്‍ പ്രതി ശോഭരാജാണെന്ന് വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാളുടെ ഇരകളുടെ എണ്ണം മുപ്പത് വരെയാവാം എന്നാണ് അനൗദ്യോഗിക കണക്കുകള്‍. തായ്‌ലാന്‍ഡ്, നേപ്പാള്‍, ഇന്ത്യ, മലേഷ്യ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ഗ്രീസ് രാജ്യങ്ങളിലെ പൗരന്‍മാരാണ് ചാള്‍സിന്റെ ഇരകളായത്.
Comments are closed for this post.