കാഠ്മണ്ഡു: എയർ ബബ്ൾ കരാറിൽ ഒപ്പ് വെച്ച രാജ്യങ്ങളിലെ യാത്രക്കാർക്ക് പി സി ആർ ടെസ്റ്റ് വിലക്ക് ബാധകമല്ലെന്നാണ് നേപ്പാൾ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ സർക്കുലർ. കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ നിർദേശത്തിൽ ഭേദഗതി വരുത്തിയതായും എയർ ബബ്ൾ കരാറിൽ ഏർപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തീരുമാനം ബാധകമല്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ദി ഹിമാലയൻ പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായി നേപ്പാൾ എയർ ബബ്ൾ കരാറിൽ ഒപ്പ് വെച്ചിട്ടുണ്ട് എന്നതിനാൽ ഇന്ത്യക്കാർക്ക് നേപ്പാളിലേക്ക് യാത്ര ചെയ്യാനാകും. ഇന്ത്യക്കാർക്ക് ഡൽഹിയിൽ നിന്ന് നേപ്പാളിലേക്ക് എത്തിച്ചേരാനാകും.
ഇനി മുതൽ നേപ്പാൾ പൗരന്മാർക്കും നയതന്ത്ര ഏജൻസികളുടെയും മിഷനുകളുടെയും ഉദ്യോഗസ്ഥർ, അവരുടെ കുടുംബങ്ങൾ, രാജ്യത്ത് കൂടുതൽ കാലം താമസിക്കുന്ന വിദേശികൾ എന്നിവർക്കും മാത്രമേ അവരുടെ രേഖകൾ പരിശോധിച്ചതിനുശേഷം മാത്രം പി സി ആർ ടെസ്റ്റ് പാടുള്ളൂവെന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. ഈ തീരുമാനമാണ് ഇപ്പോൾ തിരുത്തലുകൾ വരുത്തി എയർ ബബ്ൾ കരാറിൽ ഒപ്പ് വെച്ച രാജ്യങ്ങൾക്ക് ഇത് ബാധകമല്ലെന്ന് അറിയിച്ചിരിക്കുന്നത്.
Comments are closed for this post.