
കാഠ്മണ്ഡു: നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 പേരുമായി നേപ്പാളില്‍ കാണാതായ സ്വകാര്യ എയര്‍ലൈന്‍ നടത്തുന്ന ചെറിയ യാത്രാവിമാനം തകര്‍ന്നുവീണു. മുസ്താങ്ങിലെ കോവാങ് മേഖലയിലെ ലാക്കന്‍ നദിയിലാണ് കണ്ടെത്തിയത്.
വിമാന അവശിഷ്ടങ്ങള്‍ കണ്ട സ്ഥലത്തേക്ക് സൈന്യം പുറപ്പെട്ടിട്ടുണ്ട്. നാല് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 22 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപെട്ടില്ലെന്നാണ് സൂചന.
പൊഖാറയില്‍ നിന്നും ജോംസോമിലേക്ക് പുറപ്പെട്ട താരാ എയര്‍ലൈന്‍സിന്റെ 9എന്‍-എഇടി വിമാനമാണ് തകര്‍ന്നത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നുള്ള സന്ദേശം നിലച്ചു. രാവിലെ 9:55നാണ് ബന്ധം നഷ്ടപ്പെട്ടത്. ഇന്ത്യക്കാരെ കൂടാതെ ജപ്പാനില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് വിമാനത്തിലുണ്ടായിരുന്നത്.