ആലപ്പുഴ: മോശം കാലാവസ്ഥയെ തുടര്‍ന്ന് മുഖ്യമന്ത്രി എത്താത്തതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ വള്ളംകളി മത്സരങ്ങള്‍ക്ക് ആരംഭംകുറിച്ച് പതാക ഉയര്‍ത്തി. ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിച്ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ ലാന്റ് ചെയ്യാന്‍ സാധിച്ചില്ല.
69ാമത് നെഹ്‌റു ട്രോഫി ജലോത്സവം ഇന്നു പുന്നമടക്കായലില്‍ പുരോഗമിക്കുകയാണ്. സ്വദേശികളും വിദേശികളുമായ പതിനായിരങ്ങളാണ് വള്ളംകളി കാണാനെത്തിയത്.
പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്‌റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ ആവേശപ്പോരില്‍ അഞ്ച് ഹീറ്റ്‌സുകളില്‍ ഏറ്റവും കുറഞ്ഞ വേഗം കണ്ടെത്തുന്ന നാലെണ്ണമാണ് കലാശപ്പോരിനിറങ്ങുക. പ്രൊഫഷല്‍ തുഴച്ചില്‍കാരും ഇതരസംസ്ഥാനങ്ങളിലെ തുഴച്ചില്‍കാരും ഇത്തവണ ചുണ്ടന്‍ വള്ളങ്ങള്‍ തുഴയും.
Comments are closed for this post.