ആലപ്പുഴ: 69ാമത് നെഹ്‌റു ട്രോഫി ജലോത്സവം ഇന്നു പുന്നമടക്കായലില്‍ അരങ്ങേറും.സ്വദേശികളും വിദേശികളുമായ പതിനായിരങ്ങളാണ് വള്ളംകളി കാണാനായി ഇന്ന് പുന്നമടയിലെത്തുക.
ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നെഹ്‌റു പ്രതിമയിലെ പുഷ്പ്പാര്‍ച്ചനയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനാകും. 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 വള്ളങ്ങളാണ് ഇക്കുറി മത്സരിക്കുന്നത്. ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ രാവിലെ 11ന് തുടങ്ങും.
കൃഷി മന്ത്രി പി. പ്രസാദ് സമ്മാനദാനം നിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, എം.ബി രാജേഷ്, വീണാ ജോര്‍ജ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. കര്‍ശനമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ അറിയിച്ചു. വള്ളംകളി നടക്കുന്ന പുന്നമട കായലിലെയും ഗ്യാലറി, പവലിയന്‍ എന്നിവിടങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടറും പൊലീസ് മേധാവിയും സംഘാടക സമിതി അംഗങ്ങളും കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.
Comments are closed for this post.